വലിയ റാം, വലിയ ഡിസ്പ്ലേ; റെഡ്മി 10 സീരിസ് 'ഇന്ത്യയുടെ സ്വന്തം ഫോൺ'
റെഡ്മി 10 സീരീസിന്റെ ഗ്രാന്റ് ലോഞ്ച് കൊല്ലം പരവൂർ മൊബൈൽ സർവ്വീസ് സിറ്റി മി സ്റ്റോറിൽ വച്ചു നടന്നു
ഇന്ത്യയിലെ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷഓമി കേരളത്തിൽ ഏറ്റവും പുതിയ മോഡലുകൾ അവതരിപ്പിച്ചു. വലിയ ഡിസ്പ്ലേ, വലിയ റാം എന്നിവ പ്രധാന പ്രത്യേകതയായ റെഡ്മി 10 സീരിസിലാണ് കമ്പനിയുടെ ഏറ്റവും പുതിയ മോഡലുകൾ. റെഡ്മി 10 സീരീസിന്റെ ഗ്രാന്റ് ലോഞ്ച് കൊല്ലം പരവൂർ മൊബൈൽ സർവ്വീസ് സിറ്റി മി സ്റ്റോറിൽ വച്ചു നടന്നു. യൂട്യൂബർ അജേഷ് (ടെക് വൺ മലയാളം), മി സ്റ്റോർ ഉടമ ഷെജിൻ, ബാലു എസ്. (മാർക്കറ്റിങ് ), ഷഓമി മാനേജർമാരായ അഖിൽ, സച്ചിൻ, ആന്റണി എന്നിവർ പങ്കെടുത്തു.
നിരവധി പുതിയ ഫീച്ചറുകളുമായി എത്തുന്ന മോഡലിന് 8,799 രൂപ മുതലാണ് വില. ഉപയോക്താക്കൾക്ക് നിരവധി ഡിസ്കൗണ്ട് ഓഫറുകളും ഇപ്പോൾ സ്വന്തമാക്കാം. 'രാജ്യത്തിന്റെ സ്മാർട്ട്ഫോണുകൾ' എന്ന് പരിചയപ്പെടുത്തി ഷഓമി പുറത്തിറക്കിയ ഫോണുകളാണ് റെഡ്മി 10 സീരിസിൽ ഉള്ളത്. റെഡ്മി 10, റെഡ്മി 10എ, റെഡ്മി 10പവർ എന്നീ മോഡലുകളാണ് ഈ ശ്രണിയിലുള്ളത്. ബജറ്റ് സ്മാർട്ട്ഫോണുകളായ ഈ മോഡലുകൾ ഇതേ സെഗ്മെന്റിലെ ഏറ്റവും വലിയ റാം, ഏറ്റവും വലിയ ഡിസ്പ്ലേ എന്നീ പ്രത്യേകതകളാണ് മുന്നോട്ടുവെക്കുന്നത്. 4ജിബി വരെയുള്ള റാം ആണ് റെഡ്മി 10എ ഡിവൈസിലുള്ളത്. ഇത് ആവശ്യമെങ്കിൽ 5ജിബി വരെയായി ഉയർത്താനും കഴിയും. 6.53 ഇഞ്ച് ഐ.പി.എസ് ഡിസ്പ്ലേയാണ് എ സീരിസ് ഫോണിലുള്ളത്.
കുട്ടികൾക്കുള്ള വാക്സീൻ മാറി നൽകിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്; മൂന്നുപേരെ സ്ഥലംമാറ്റി
ഷഓമിയുടെ ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള മോഡലുകളിൽ ഒന്നാണ് 'എ സീരിസ്'. ഇന്ത്യയിൽ ഇതുവരെ ഏതാണ്ട് അഞ്ച് കോടി എ സീരിസ് ഫോണുകളാണ് റെഡ്മി ഇതുവരെ വിറ്റത്.
റെഡ്മി 10എ എത്തി; 128 ജിബി വരെ സ്റ്റോറേജ്, വില പതിനായിരത്തിൽ താഴെ