പേടിഎം ഐപിഒയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്: നവംബറിൽ ഐപിഒ വിപണിയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്

ഐപിഒ വരുമാനം പേയ്മെന്റ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനും പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ക്കും ഏറ്റെറ്റെടുക്കലുകള്‍ക്കുമായി ഉപയോഗിക്കുമെന്ന് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നോയിഡ ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു.

paytm ipo on November 2021

മുംബൈ: പ്രമുഖ ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം ഐപിഒയിലൂടെ 16,600 കോടി സമാഹരിക്കാൻ സെബിക്ക് കരട് രേഖ (DRHP) സമർപ്പിച്ചു. പേടിഎം ബ്രാന്‍ഡിന്‍റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്‍റെ ഓഹരി ഉടമകളാണ് പ്രഥമ ഓഹരി വില്‍പ്പനക്കായി ഒരുങ്ങുന്നത്. 8,300 കോടി രൂപയുടെ പുതിയ ഓഹരികളും, ഓഫർ ഫോർ സെയിൽ വഴി 8,300 കോടി രൂപയുമാണ് പേടിഎം ഐപിഓയിലൂടെ സമാഹരിക്കുന്നത്.

ജെ പി മോര്‍ഗന്‍ ചേസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ഐസിഐസിഐ സെക്യൂരിറ്റീസ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ആക്‌സിസ് ക്യാപിറ്റല്‍, സിറ്റി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

ഐപിഒ വരുമാനം പേയ്മെന്റ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനും പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ക്കും ഏറ്റെറ്റെടുക്കലുകള്‍ക്കുമായി ഉപയോഗിക്കുമെന്ന് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നോയിഡ ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു. നവംബർ അവസാനത്തോടെ ഐപിഒ സമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios