ഐപിഒ നടപടികൾ വേ​ഗത്തിലാക്കി പേടിഎം, ഡ്രാഫ്റ്റ് പ്രോസ്പെക്ടസ് ഉടൻ; ഓഹരി വിൽപ്പനയുടെ പദ്ധതി ഇങ്ങനെ

ജെപി മോർഗൻ, മോർഗൻ സ്റ്റാൻലി, ഐസിഐസിഐ സെക്യൂരിറ്റീസ്, ഗോൾഡ്മാൻ സാച്ച്സ്, ആക്സിസ് ക്യാപിറ്റൽ, സിറ്റി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവരെ ഐപിഒ നടപടികൾക്കായി കമ്പനി സമീപിച്ചതായും റിപ്പോർട്ട്.

paytm ipo 2021

മുംബൈ: ഇന്ത്യൻ പേയ്‍മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് 2.3 ബില്യൺ ഡോളർ (17,000 കോടി രൂപ) ധനസമാഹരണം ലക്ഷ്യമിട്ട് ആഭ്യന്തര പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് (ഐപിഒ) കടക്കുന്നു. ജൂലൈ 12 ന് ഇത് സംബന്ധിച്ച ഡ്രാഫ്റ്റ് പ്രോസ്പെക്ടസ് കമ്പനി ഫയൽ ചെയ്യുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

പുതിയ ഓഹരി വിൽക്കുന്നതിലൂടെയും ഷെയറുകളുടെ ദ്വിതീയ ഓഫറിലൂടെയും കമ്പനി പണം സമാഹരിക്കും. ദില്ലിയിൽ നടക്കുന്ന പേടിഎമ്മിന്റെ എക്സട്രാ ഓർഡിനറി ജനറൽ ബോഡിക്ക് (ഇജിഎം) ശേഷം പ്രോസ്പെക്ടസ് ഫയൽ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇത്തരം വാർത്തകളോട് പേടിഎം ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

ചൈനയുടെ അലിബാബയുടെയും ജപ്പാനിലെ സോഫ്റ്റ്ബാങ്കിന്റെയും പിന്തുണയുളള കമ്പനി, 12,000 കോടി രൂപയുടെ (1.61 ബില്യൺ ഡോളർ) വരെ പുതിയ സ്റ്റോക്ക് വിൽക്കാൻ ഇജിഎമ്മിൽ ഓഹരി ഉടമകളുടെ അനുമതി തേടും, കൂടാതെ ഒരു ശതമാനം വരെ അധിക സബ്സ്ക്രിപ്ഷൻ നിലനിർത്താനും ഓപ്ഷൻ മുന്നോട്ട് വയ്ക്കുന്ന രീതിയിലാകും ഓഹരി വിൽപ്പന.

ജെപി മോർഗൻ, മോർഗൻ സ്റ്റാൻലി, ഐസിഐസിഐ സെക്യൂരിറ്റീസ്, ഗോൾഡ്മാൻ സാച്ച്സ്, ആക്സിസ് ക്യാപിറ്റൽ, സിറ്റി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവരെ ഐപിഒ നടപടികൾക്കായി കമ്പനി സമീപിച്ചതായും വൃത്തങ്ങൾ അറിയിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios