ചരിത്ര നേട്ടത്തിൽ നിഫ്റ്റി: നിർണായക '13,000 മാർക്ക്' മറികടന്ന് കുതിക്കുന്നു, റെക്കോർഡ് മുന്നേറ്റം
വിശാലമായ വിപണിയിൽ എസ് ആന്റ് പി ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.6 ശതമാനവും 0.9 ശതമാനവും മുന്നേറി.
മുംബൈ: ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുള്ള ഇടപാടുകളിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ അര ശതമാനത്തിലധികം വ്യാപാര നേട്ടം കൈവരിച്ചു. ഇരു സൂചികകളും ചരിത്രത്തിലെ ഉയർന്ന നിലവാരത്തിലാണ് പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. നിഫ്റ്റി 50 സൂചിക ചരിത്രത്തിൽ ആദ്യമായി 13,000 മാർക്കിലേക്ക് എത്തി. പ്രധാനമായും ധനകാര്യ, ഓട്ടോ സ്റ്റോക്കുകളുടെ പ്രകടനമാണ് വിപണി നേട്ടങ്ങൾക്ക് കാരണമായത്.
എസ്ആന്റ്പി ബിഎസ്ഇ സെൻസെക്സ് 44,400 ലെവലിലേക്ക് കുതിച്ചുകയറി. 330 പോയിൻറ് നേട്ടത്തോടെയാണ് വ്യാപാരം. എൻഎസ്ഇ നിഫ്റ്റി 50 സൂചിക 13,000 എന്ന സുരക്ഷിത നില ഉറപ്പിച്ചു. മാരുതി സുസുക്കി ഓഹരികൾ രണ്ട് ശതമാനം നേട്ടം കൈവരിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ലാർസൻ & ടൂബ്രോ, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയും ഒരു ശതമാനം വീതം ഉയർന്നു.
നിഫ്റ്റി മേഖലാ സൂചികകളെല്ലാം മികച്ച രീതിയിൽ മുന്നേറ്റം തുടരുകയാണ്. നിഫ്റ്റി ബാങ്ക് സൂചികയുടെ നേതൃത്വത്തിലായിരുന്നു മേഖല സൂചികകളുടെ കുതിപ്പ്. നിഫ്റ്റി ബാങ്ക് സൂചിക 1.3 ശതമാനം ഉയർന്നു.
വിശാലമായ വിപണിയിൽ എസ് ആന്റ് പി ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.6 ശതമാനവും 0.9 ശതമാനവും മുന്നേറി.