Stock Market Live : നഷ്ടത്തോടെ തുടങ്ങി നിഫ്റ്റി, പ്രതീക്ഷ കൈവിടാതെ നിക്ഷേപകർ
ഏഷ്യൻ ഓഹരി വിപണികളിൽ ടോപിക്‌സ്, നിക്കി 225 എന്നിവ മുന്നേറുന്നുണ്ട്. എന്നാൽ മറ്റ് പ്രധാന സൂചികകൾ നഷ്ടത്തിലുമാണ്. ബുധനാഴ്ചത്തെ വ്യാപാര സെഷനിൽ നിഫ്റ്റി 69 പോയിന്റ് താഴ്ന്നാണ് തുടങ്ങിയത്.
മുംബൈ: ആഭ്യന്തര ഓഹരി വിപണികൾ ചൊവ്വാഴ്ചയും ഉയർന്ന മുന്നേറ്റമാണ് കാഴ്ചവെച്ചത്. ബിഎസ്ഇ സെൻസെക്‌സ് 672 പോയിന്റ് ഉയർന്ന് 59,855ലും എൻഎസ്ഇ നിഫ്റ്റി 50 സൂചിക 17,805ലുമാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ചത്തെ വ്യാപാരത്തിന് മുന്നോടിയായി നിഫ്റ്റി താഴ്ന്നിരുന്നു, ഇത് ദിവസ വ്യാപാരത്തിന് താഴ്ന്ന തുടക്കത്തിന്റെ സൂചന നൽകി.
ഏഷ്യൻ ഓഹരി വിപണികളിൽ ടോപിക്‌സ്, നിക്കി 225 എന്നിവ മുന്നേറുന്നുണ്ട്. എന്നാൽ മറ്റ് പ്രധാന സൂചികകൾ നഷ്ടത്തിലുമാണ്. ബുധനാഴ്ചത്തെ വ്യാപാര സെഷനിൽ നിഫ്റ്റി 69 പോയിന്റ് താഴ്ന്നാണ് തുടങ്ങിയത്. രണ്ട് ദിവസത്തെ മുന്നേറ്റത്തിൽ ആഹ്ലാദത്തിലായിരുന്ന ഇന്ത്യൻ നിക്ഷേപകർക്ക് ഇത് ആശങ്കയാണ്