ബാങ്ക് ഓഹരികള്‍ മുന്നേറിയിട്ടും നഷ്ട വ്യാപാരത്തിലേക്ക് വഴുതി വീണ് ഇന്ത്യന്‍ ഓഹരി വിപണി

 നിഫ്റ്റിയുടെ ബാങ്ക് ഓഹരികള്‍ 173 പോയിന്‍റ് നേട്ടമുണ്ടാക്കി. 

nifty bank index rise DEC. 16 2019

മുംബൈ: വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറുകളില്‍ മുന്നേറിയ ഇന്ത്യന്‍ ഓഹരി വിപണി പിന്നീട് നഷ്ട മാര്‍ജിനിലേക്ക് വീണു. അമേരിക്ക- ചൈന വ്യാപാര പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിന്‍റെ സൂചന നിക്ഷേപകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. 

ഈ നഷ്ടം താല്‍ക്കാലികമാണെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന. തുടക്കത്തില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 145 പോയിന്‍റാണ് ഉയര്‍ന്നത് (09:18 am). നിഫ്റ്റി 50 യില്‍ 36 പോയിന്‍റ് നേട്ടവും ഉണ്ടായി. എന്നാല്‍, നിഫ്റ്റിയുടെ ബാങ്ക് ഓഹരികള്‍ 173 പോയിന്‍റ് നേട്ടമുണ്ടാക്കി. 32,186.95 ലാണ് ഇപ്പോള്‍ നിഫ്റ്റി ബാങ്കിങ് ഓഹരികളുടെ വ്യാപാരം മുന്നോട്ട് പോകുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios