നിഫ്റ്റി റെക്കോര്‍ഡ് ഉയരത്തില്‍: സെന്‍സെക്സ് കുതിക്കുന്നു

മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 310.86 പോയിന്‍റ് ഉയര്‍ന്ന് 39,216 എന്ന നിലയിലാണിപ്പോള്‍. നിഫ്റ്റിയിലെ 39 ഓഹരികള്‍ നേട്ടത്തിലാണ്. 

nifty at record high, sensex also got more

മുംബൈ: ചൊവ്വാഴ്ച വ്യാപാരം നേട്ടങ്ങളോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇപ്പോള്‍ റെക്കോര്‍ഡ് ഉയരത്തിലാണ്. ഇന്ന് 77.65 പോയിന്‍റ് ഉയര്‍ന്ന് നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 11,768 എന്ന നിലയിലാണിപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. 

മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 310.86 പോയിന്‍റ് ഉയര്‍ന്ന് 39,216 എന്ന നിലയിലാണിപ്പോള്‍. നിഫ്റ്റിയിലെ 39 ഓഹരികള്‍ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, ഇന്ത്യന്‍ ഓയില്‍, കോള്‍ ഇന്ത്യ വേദാന്ത തുടങ്ങിയ ഓഹരികള്‍ 2.06 മുതല്‍ 2.88 ശതമാനം വരെ ഉയരത്തിലാണ്. 

ഐസിഐസിഐ ബാങ്ക്, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് സെന്‍സെക്സില്‍ നേട്ടത്തിലുളളത്. 

Latest Videos
Follow Us:
Download App:
  • android
  • ios