മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡിയിലൂടെ 1,700 കോടി രൂപ സമാഹരിക്കും; കടപ്പത്രങ്ങൾക്ക് ഉയര്‍ന്ന റേറ്റിങ്
ക്രിസിലിന്റേയും ഐസിആര്‍എയുടേയും റേറ്റിങ് എഎ പ്ലസ് ആയി ഉയര്‍ത്തിയ ശേഷമുള്ള തങ്ങളുടെ ആദ്യ എന്‍സിഡി പബ്ലിക് ഇഷ്യൂ ആണിതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി.
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളിലൂടെ (എന്‍സിഡി) 1,700 കോടി രൂപ സമാഹരിക്കും. 100 കോടി രൂപയുടേതാണ് കടപത്ര വിതരണം. ഇതില്‍ അധികമായി ലഭിക്കുന്ന 1,600 കോടി രൂപ വരെ കൈവശം സൂക്ഷിക്കാനാവും. ഇതടക്കമാണ് 1,700 കോടി രൂപ. ആയിരം രൂപയാണ് കടപത്രങ്ങളുടെ മുഖവില. ഏപ്രില്‍ എട്ടു മുതല്‍ 29 വരെയാണ് കടപത്രങ്ങള്‍ക്ക് അപേക്ഷിക്കാനാവുക.
മുത്തൂറ്റ് ഫിനാന്‍സിന്റെ കടപത്ര വിതരണത്തിന്റെ 25-ാമത് പതിപ്പാണിത്. ക്രിസില്‍ എഎ പ്ലസ്/സ്റ്റേബില്‍, ഐസിആര്‍എ എഎപ്ലസ് സ്റ്റേബില്‍ എന്നിങ്ങനെയുള്ള റേറ്റിങുകള്‍ കടപതങ്ങള്‍ക്കുണ്ട്. എട്ടു വിവിധ നിക്ഷേപ രീതികള്‍ തെരഞ്ഞെടുക്കാവുന്ന കടപത്രങ്ങള്‍ക്ക് 6.60 മുതല്‍ 8.25 ശതമാനം വരെയാണ് കൂപണ്‍ നിരക്ക്.
ക്രിസിലിന്റേയും ഐസിആര്‍എയുടേയും റേറ്റിങ് എഎ പ്ലസ് ആയി ഉയര്‍ത്തിയ ശേഷമുള്ള തങ്ങളുടെ ആദ്യ എന്‍സിഡി പബ്ലിക് ഇഷ്യൂ ആണിതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. കടപത്ര വിതരണത്തിന്റെ 80 ശതമാനം ചെറുകിടക്കാര്‍ക്കും ഉയര്‍ന്ന ആസ്തികളുള്ള വ്യക്തിഗത നിക്ഷേപകര്‍ക്കും വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കടപത്ര വിതരണത്തിലൂടെ സമാഹരിക്കുന്ന തുക പ്രാഥമികമായി കമ്പനിയുടെ വായ്പാ പ്രവര്‍ത്തനങ്ങള്‍ക്കായാവും ധനകാര്യ സ്ഥാപനം വിനിയോഗിക്കുക.