ഓഹരികളാക്കാവുന്ന കടപത്രങ്ങളിറക്കി മുത്തൂറ്റ്, ഇഷ്യു ചെറുകിട നിക്ഷേപകരെ ലക്ഷ്യം വച്ച്
ക്രിസിലും ഐസിആര്‍എയും ദീര്‍ഘകാല ഡെബിറ്റ് റേറ്റിങ് ആയ എഎ/സ്റ്റേബിള്‍ റേറ്റിങ് ആണിതിനു നല്‍കിയിരിക്കുന്നത്.
മുംബൈ: മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങള്‍ (എന്‍സിഡി) വഴി 790 കോടി രൂപ സമാഹരിക്കും. നവംബര്‍ 29 ന് ആരംഭിക്കുന്ന കടപത്ര വിതരണം ഡിസംബര്‍ 24-ന് അവസാനിക്കും. മുത്തൂറ്റിന്റെ 22-മാത് എന്‍സിഡി ആണിത്. 100 കോടി രൂപയുടെ അടിസ്ഥാന വിതരണത്തോടെയുള്ള ഈ ഇഷ്യുവില്‍ 690 കോടി രൂപയുടെ അധിക സമാഹരണത്തിനും വ്യവസ്ഥയുണ്ട്.
ക്രിസിലും ഐസിആര്‍എയും ദീര്‍ഘകാല ഡെബിറ്റ് റേറ്റിങ് ആയ എഎ/സ്റ്റേബിള്‍ റേറ്റിങ് ആണിതിനു നല്‍കിയിരിക്കുന്നത്. ഈ കടപത്രങ്ങള്‍ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. പ്രതിമാസാടിസ്ഥാനത്തിലോ വാര്‍ഷികാടിസ്ഥാനത്തിലോ കാലാവധി പൂര്‍ത്തിയാകുമ്പോഴോ പലിശ ലഭിക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പു നടത്താം. 9.25 ശതമാനം മുതല്‍ 10 ശതമാനം വരെ നേട്ടം ഫലത്തില്‍ ലഭിക്കുന്നതായിരിക്കും ഈ കടപത്രങ്ങള്‍.
ദീര്‍ഘകാല ഫണ്ടുകള്‍ നേടുന്നതിനും കടം വാങ്ങലുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനും ഈ ഇഷ്യു കമ്പനിയെ സഹായിക്കുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ചെറുകിട നിക്ഷേപകര്‍ക്കും ഉയര്‍ന്ന നിക്ഷേപകര്‍ക്കും മൂല്യമുള്ള മികച്ച അവസരങ്ങള്‍ നല്‍കുന്നതാണ് ഈ ഇഷ്യു. ആകെയുള്ളതിന്റെ 80 ശതമാനം ഈ വിഭാഗങ്ങള്‍ക്കായി നീക്കി വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.