രണ്ടാം വട്ടവും മോദി: റെക്കോര്‍ഡിലേക്ക് ഉയര്‍ന്ന് അവസാന മണിക്കൂറില്‍ താഴേക്കെത്തി ഇന്ത്യന്‍ ഓഹരി വിപണി
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 യില്‍ 81 പോയിന്‍റ് ഇടിഞ്ഞ് 11,657 ലേക്ക് എത്തി. ഇടിവ് 0.69 ശതമാനമാണ്. വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ സൂചിക 12,041.15 ലേക്ക് ഉയര്‍ന്നിരുന്നു. അവസാന മണിക്കൂറുകളില്‍ എഫ്എംസിജി, മെറ്റല്‍, ഐടി ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി.
മുംബൈ: രാജ്യത്ത് വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന സൂചനകള്‍ പുറത്ത് വന്നതോടെ റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്ന വിപണി സൂചിക പിന്നീട് താഴേക്കെത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ചരിത്രത്തില്‍ ആദ്യമായി 40,124.96 ലേക്ക് ഉയര്‍ന്നു. പിന്നീട് അവസാന മണിക്കൂറുകളില്‍ 299 പോയിന്‍റ് താഴേക്ക് ഇറങ്ങി 38,811 പോയിന്‍റിലെത്തി വ്യാപാരം അവസാനിച്ചു. ഇടിവ് 0.76 ശതമാനമാണ്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 യില്‍ 81 പോയിന്‍റ് ഇടിഞ്ഞ് 11,657 ലേക്ക് എത്തി. ഇടിവ് 0.69 ശതമാനമാണ്. വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ സൂചിക 12,041.15 ലേക്ക് ഉയര്‍ന്നിരുന്നു. അവസാന മണിക്കൂറുകളില്‍ എഫ്എംസിജി, മെറ്റല്‍, ഐടി ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്സിന്‍റെ ചരിത്രത്തില്‍ ആദ്യമായി സൂചിക 40,000 ത്തിന് മുകളിലേക്ക് എത്തിയത് വിപണിയില്‍ വന്‍ ആവേശത്തിന് കാരണമായിരുന്നു.
അധികാരത്തിലേക്ക് തിരിച്ചെത്തുന്നതോടെ സര്‍ക്കാര്‍ തുടര്‍ന്ന് വന്നിരുന്ന നിക്ഷേപ -സാമ്പത്തിക പരിഷ്കരണ നിലപാടുകള്‍ തുടരുമെന്നതിന്‍റെ വ്യക്തമായ സൂചന ലഭിച്ചതോടെയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തരത്തിലുളള വ്യാപാരത്തിന് ഇന്ത്യന്‍ ഓഹരി വിപണി സാക്ഷ്യം വഹിച്ചത്.