ഐപിഒയ്ക്ക് തയ്യാറെടുത്ത് മോബിക്വിക്: സെബിക്ക് അപേക്ഷ സമർപ്പിച്ചു; സമാഹരിക്കുക വൻ നിക്ഷേപം

ഐസിഐസിഐ സെക്യൂരിറ്റീസ്, ബിഎൻപി പാരിബാസ്, ക്രെഡിറ്റ് സ്യൂസെ, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, ജെഫറീസ് എന്നിവയെ ഐപിഒയുടെ ബുക്ക് മാനേജർമാരായി മോബിക്വിക് നിയമിച്ചു. 

MobiKwik ipo plan

മുംബൈ: സെക്വോയ ക്യാപിറ്റലിന്റെയും ബജാജ് ഫിനാൻസിന്റെയും പിന്തുണയുള്ള ഡിജിറ്റൽ പേയ്‍മെന്റ് സ്ഥാപനമായ മോബിക്വിക് മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക്, 1,900 കോടി രൂപയുടെ ഐപിഒയ്ക്ക് (പ്രാഥമിക ഓഹരി വിൽപ്പന) അനുമതി തേടി അപേക്ഷ സമർപ്പിച്ചു. 

1,500 കോടി വിലമതിക്കുന്ന പുതിയ ഓഹരികളും 400 കോടി വരെ വിലമതിക്കുന്ന കമ്പനി ഓഹരികളും ചേർന്നതാണ് ഐപിഒ ഓഫർ. അമേരിക്കൻ എക്സ്പ്രസ്, സിസ്കോ, ട്രീലൈൻ ഏഷ്യ എന്നിവയുടെ ഓഹരികൾ ഐപിഒയിൽ വിൽപ്പനയ്ക്ക് എത്തിക്കും.

ഐസിഐസിഐ സെക്യൂരിറ്റീസ്, ബിഎൻപി പാരിബാസ്, ക്രെഡിറ്റ് സ്യൂസെ, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, ജെഫറീസ് എന്നിവയെ ഐപിഒയുടെ ബുക്ക് മാനേജർമാരായി മോബിക്വിക് നിയമിച്ചു.

ഡിജിറ്റൽ പേയ്‍മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡും ഐപിഒ വഴി 2.3 ബില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പിന്നാലെയാണ് മോബിക്വികിന്റെ നീക്കം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios