Stock Market today : കുതിപ്പ് തുടർന്ന് ഇന്ത്യൻ വിപണികൾ: ഓഹരി സൂചികകൾ ഇന്നും നേട്ടത്തിൽ

വിലക്കയറ്റം പിടിച്ചു നിർത്താൻ ഇടപെടും എന്ന് അമേരിക്കൻ ഫെഡറൽ റിസേർവ് ചെയർപേഴ്സൺ ജെറോം പവൽ വ്യക്തമാക്കിയത് നിക്ഷേപകർക്ക് സന്തോഷം നൽകി. 

Market Updates: Indices trade higher with Nifty above 18,100 led by metal realty

മുംബൈ: ആഗോള ഓഹരി വിപണികളിലെ കുതിപ്പിനെ തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകളും ഇന്ന് നേട്ടത്തിൽ വ്യാപാരം തുടങ്ങി. സെൻസെക്സ് 61000 ത്തിൽ തിരിച്ചെത്തിയപ്പോൾ നിഫ്റ്റി 18100 ന് മുകളിലാണ് നിൽക്കുന്നത്.

വിലക്കയറ്റം പിടിച്ചു നിർത്താൻ ഇടപെടും എന്ന് അമേരിക്കൻ ഫെഡറൽ റിസേർവ് ചെയർപേഴ്സൺ ജെറോം പവൽ വ്യക്തമാക്കിയത് നിക്ഷേപകർക്ക് സന്തോഷം നൽകി. ഇതിന്റെ പ്രതിഫലനമാണ് ഇന്ന് വിപണികളിൽ കാണുന്നത്.

ഇന്ന് 300 പോയിന്റ് ഉയർന്നാണ് സെൻസെക്സ് 61000 ത്തിൽ എത്തിയത്. ബിഎസ്ഇയിലെ കമ്പനികളുടെ വിപണി മൂലധനം 275.20 ലക്ഷം കോടി രൂപയായി ഉയർന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios