ഡബിൾ ഹോഴ്സ് ബ്രാന്‍ഡ് അംബാസഡറായി മംമ്ത മോഹന്‍ദാസ്

ഡബിൾ ഹോഴ്സുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്

mamtha mohandas,double horse new ambassador

കേരളത്തിലെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡായ മഞ്ഞിലാസ് ഡബിൾ ഹോഴ്സിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി നടി മംമ്ത മോഹന്‍ദാസിനെ നിയോഗിച്ചു. കൊച്ചിയിലെ പോര്‍ട്ട് മുസിരീസ് എ ട്രിബ്യൂട്ട് പോര്‍ട്ട് ഫോളിയോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡബിൾ ഹോഴ്സ് ചെയര്‍മാൻ സജീവ് മഞ്ഞിലയാണ് പുതിയ ബ്രാന്‍ഡ് അംബാസഡറിനെ പ്രഖ്യാപിച്ചത്. മലയാളിയുടെ മാറുന്ന ഭക്ഷ്യ സംസ്കാരത്തിന് തനിമ ചോരാതെ പുതിയ ഭക്ഷ്യോല്പന്നങ്ങൾ വിപണിയില്‍ എത്തിക്കുകയാണ് ഡബിൾ ഹോഴ്സ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാൻ സജീവ് മഞ്ഞില പറഞ്ഞു. 60 വര്‍ഷമായി മലയാളിയുടെ മനസില്‍ ഇടം നേടിയ ബ്രാൻഡ് എന്ന നിലയില്‍  അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു."നമ്മുക്ക്  കുക്ക് ചെയ്താലോ" എന്ന ടാഗ് ലൈനോടെയാണ് പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തുക. ഡബിൾ ഹോഴ്സുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ് വ്യക്തമാക്കി. mamtha mohandas,double horse new ambassador
1959തില്‍ സ്ഥാപിതമായ ഡബിൾ ഹോഴ്സ് വിവിധതരം അരികൾ, കറിക്കൂട്ടുകൾ, അച്ചാറുകൾ, പായസം മിക്സുകൾ, തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. യുഎഇ, യുകെ, ഓസ്ട്രേലിയ, മിഡില്‍ ഈസ്റ്റ് ഉൾപ്പെടെ 30 രാജ്യങ്ങളിലായി ഡബിൾ ഹോഴ്സ്  സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios