കൈയ്യും കെട്ടി നോക്കി നിന്നു; അഞ്ച് ലക്ഷം രൂപ നിക്ഷേപം 14.58 ലക്ഷം രൂപയായത് ഒറ്റ വർഷം കൊണ്ട്
2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ മഹീന്ദ്ര ലോജിസ്റ്റിക്സിന്റെ വരുമാനം 113 ശതമാനം ഉയർന്ന് 873 കോടിയായി.
ദില്ലി: ഒരു വർഷത്തിനിടെ മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് ഓഹരി ഉടമകൾക്ക് ലഭിച്ചത്, തങ്ങളുടെ നിക്ഷേപത്തിന് മേൽ 192 ശതമാനം റിട്ടേൺ. 2020 ജൂലൈ 27 ന് 276.7 രൂപയായിരുന്നു ഓഹരിയുടെ വില. കഴിഞ്ഞ ദിവസം ഇത് 807.30 രൂപയായി കുതിച്ചുയർന്നു.
ഒരു വർഷം മുൻപ് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് 12 മാസം കൊണ്ട് ഈ തുക 14.58 ലക്ഷം രൂപയാകുന്നത് കാണാനായി. ജൂലൈ 27 ന് ഉയർന്ന നിലവാരം മഹീന്ദ്ര ഓഹരികൾ രേഖപ്പെടുത്തിയിരുന്നു.
2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ മഹീന്ദ്ര ലോജിസ്റ്റിക്സിന്റെ വരുമാനം 113 ശതമാനം ഉയർന്ന് 873 കോടിയായി. ഇതേ കാലത്ത് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വരുമാനം 410 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം 15.81 കോടി രൂപ നഷ്ടമായിരുന്ന സ്ഥലത്ത് 9.35 കോടി രൂപയുടെ ലാഭമാണ് ഇത്തവണ ഉണ്ടായതെന്ന് ടാനിയ അനീജ ബിസിനസ് ടുഡെയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona