മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ്: ഫ്ലാറ്റ് ട്രേഡിംഗിലേക്ക് നീങ്ങി സെന്‍സെക്സും നിഫ്റ്റിയും

എച്ച്ഡിഎഫ്സി, എല്‍ ആന്‍ഡ് ടി, ഐടിസി, എച്ച്സിഎല്‍ ടെക്നോളജീസ്, കെട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. 

Maharashtra, haryana elections: bse & nse turns flat

മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക്സിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ഫ്ലാറ്റ് ട്രേഡിംഗാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് ഫലങ്ങളെ നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നതിന്‍റെ സൂചനയാണിതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

എച്ച്ഡിഎഫ്സി, എല്‍ ആന്‍ഡ് ടി, ഐടിസി, എച്ച്സിഎല്‍ ടെക്നോളജീസ്, കെട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ബിഎസ്ഇയില്‍ ഇപ്പോള്‍ 39,120 പോയിന്‍റിലാണ് വ്യാപാരം തുടരുന്നത്. എന്‍എസ്ഇ നിഫ്റ്റി സൂചിക 11,620 പോയിന്‍റിലാണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios