മൂന്ന് രൂപക്ക് വിറ്റാല്‍ മതി! മാസ്‌കില്‍ നിന്ന് കൊള്ളലാഭം തടഞ്ഞ് മഹാരാഷ്ട്ര
പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ച് മാത്രമേ ജനം ഇറങ്ങാവൂ. വിതരണക്കാര്‍ക്ക് വിലയുടെ 70 ശതമാനം വരെ ഈടാക്കാമെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് മാസ്‌കിന് 110 ശതമാനം വരെ വില ഈടാക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുംബൈ: മാസ്‌ക് വില്‍പ്പനയിലൂടെ കൊവിഡ് കാലത്ത് കൊള്ളലാഭം കൊയ്യേണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. വില നിയന്ത്രിക്കുന്നതിനായി സാധാരണ മാസ്‌കുകള്‍ മുതല്‍ എന്‍95 മാസ്‌കുകള്‍ക്കുവരെ ഈടാക്കാവുന്ന വില എത്രയാണെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചു. രണ്ട് പാളികളും മൂന്ന് പാളികളും ഉള്ള മാസ്‌കുകള്‍ പരമാവധി മൂന്നും നാലും രൂപയ്ക്ക് മാത്രമേ വില്‍ക്കാവൂ. എന്‍95 മാസ്‌കിന്റെ വില 19 രൂപ മുതല്‍ 49 രൂപ വരെയായും സര്‍ക്കാര്‍ നിശ്ചയിച്ചു.
കൊവിഡ് കാലമായതിനാല്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ച് മാത്രമേ ജനം ഇറങ്ങാവൂ. വിതരണക്കാര്‍ക്ക് വിലയുടെ 70 ശതമാനം വരെ ഈടാക്കാമെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് മാസ്‌കിന് 110 ശതമാനം വരെ വില ഈടാക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 54044 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. 717 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ 76 ലക്ഷം കൊവിഡ് ബാധിതര്‍ എന്ന എണ്ണത്തിലേക്കാണ് രാജ്യത്തെ കൊവിഡ് കണക്കുകള്‍ എത്തിയിരിക്കുന്നത്.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. നിലവില്‍ 1,74,755 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 13,92,308 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 42453 പേര്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചു.