റേറ്റിംഗ് ഏജൻസിയായ ഐസിആർഎയിലെ ഓഹരികൾ വിറ്റഴിച്ച് എൽഐസി
ഓഹരി വിൽപ്പനയ്ക്ക് മുമ്പ് ഐസിആർഎയിലെ എൽഐസിയുടെ ഓഹരി പങ്കാളിത്തം 7.965 ശതമാനമായിരുന്നു.
മുംബൈ: സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) റേറ്റിംഗ് ഏജൻസിയായ ഐസിആർഎ ലിമിറ്റഡിലെ 2.154 ശതമാനം (2,07,878 ഓഹരികൾ) ഓഹരി വിറ്റഴിച്ചു.
ഇതോടെ റേറ്റിംഗ് ഏജൻസിയിൽ ഇൻഷുററുടെ കൈവശമുളള ഓഹരി വിഹിതം 5.811 ശതമാനം അഥവാ 5,60,863 ഷെയറുകളായി കുറഞ്ഞു. ഓഹരി വിൽപ്പനയ്ക്ക് മുമ്പ് ഐസിആർഎയിലെ എൽഐസിയുടെ ഓഹരി പങ്കാളിത്തം 7.965 ശതമാനമായിരുന്നു.
സെബിയുടെ സാസ്റ്റ് റെഗുലേഷനിലാണ് എൽഐസി ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്, ലിസ്റ്റുചെയ്ത കമ്പനിയിൽ അഞ്ച് ശതമാനത്തിലധികം ഓഹരികൾ കൈവശമുള്ള കമ്പനികളും വ്യക്തികളും ഓഹരികൾ ഏറ്റെടുക്കുന്നതിനെക്കുറിച്ചോ വിൽക്കുന്നതിനെക്കുറിച്ചോ സെബിയെ അറിയിക്കേണ്ടതുണ്ട്.
കഴിഞ്ഞയാഴ്ച, ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ ബാങ്ക് ഓഫ് ഇന്ത്യയിലെ ഏകദേശം നാല് ശതമാനം ഓഹരി വിഹിതം (15,90,07,791 ഓഹരികൾ) എൽഐസി ഏറ്റെടുത്തിരുന്നു.
ഏറ്റെടുക്കുന്നതിന് മുമ്പ് സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കിൽ 3.17 ശതമാനം ഓഹരി എൽഐസിയുടെ കൈവശം ഉണ്ടായിരുന്നു. അധിക ഓഹരികൾ ഏറ്റെടുത്തതിനുശേഷം എൽഐസിയുടെ ഓഹരി 28,92,87,324 ഓഹരികൾക്ക് തുല്യമായ 7.05 ശതമാനമായി ഉയർന്നുവെന്ന് ബാങ്ക് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona