സര്‍ക്കാര്‍ പറഞ്ഞ് വാങ്ങിക്കൂട്ടി, ഒടുവില്‍ വന്‍ നഷ്ടം നേരിട്ട് എല്‍ഐസി!

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഐഡിബിഐ ബാങ്കിന്‍റെ 51 ശതമാനം ഓഹരികള്‍ എല്‍ഐസി വാങ്ങിയിരുന്നു. 

lic loss due to public sector stock purchase

മുംബൈ: അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വാങ്ങിയ വകയില്‍ എല്‍ഐസിക്ക് 20,000 കോടിയിലധികം നഷ്ടമുണ്ടായി. എല്‍ഐസിക്ക് ഓഹരി വിപണിയില്‍ മുന്നേറ്റമുണ്ടായെങ്കിലും വാങ്ങിയ പൊതുമേഖല കമ്പനികളുടെ ഓഹരി വില ഇടിഞ്ഞതാണ് തിരിച്ചടിയായത്. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് എല്‍ഐസി പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്.

 സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഐഡിബിഐ ബാങ്കിന്‍റെയും 51 ശതമാനം ഓഹരികള്‍ എല്‍ഐസി വാങ്ങിയിരുന്നു. ഇതാണ് നഷ്ടം കൂടാനുണ്ടായ ഒരു കാരണം. എല്‍ഐസിയുടെ കൈവശമുളള പല പൊതുമേഖല സ്ഥാപന ഓഹരികളുടെയും വില 51 ശതമാനത്തോളം കുറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍. 

Latest Videos
Follow Us:
Download App:
  • android
  • ios