എല്‍ഐസിയുടെ ഓഹരി വില്‍പ്പന എന്ന് നടക്കും? അന്വേഷണങ്ങള്‍ക്ക് മറുപടയുമായി സര്‍ക്കാര്‍

ഇതിനുളള മറുപടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍. 

lic ipo

ദില്ലി: ഇന്ത്യയിലെ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തെ ഭീമനായ എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) നടത്തുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചതോടെ അന്വേഷണങ്ങളുമായി നിക്ഷേപകരും സജീവമായി. എല്‍ഐസിയുടെ ഐപിഒ പ്രഖ്യാപനം വന്‍ നിക്ഷേപ ശ്രദ്ധയാണ് ആകര്‍ഷിച്ചിരിക്കുന്നത്. 

ഇപ്പോള്‍ ഇതിനുളള മറുപടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍. അടുത്ത സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ ഓഹരി വില്‍പ്പന നടത്തുമെന്നാണ് ധനകാര്യ സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. എല്‍ഐസിയുടെ ലിസ്റ്റിംഗിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പ് ചില നിയമ നിര്‍മാണങ്ങള്‍ ആവശ്യമാണെന്നാണ് സെക്രട്ടറി പറയുന്നത്. ഇതിനൊപ്പം നിരവധി സാങ്കേതിക പ്രവര്‍ത്തനങ്ങളും ഇതിന് ആവശ്യമാണെന്നും രാജീവ് കുമാര്‍ പറയുന്നു. 

"ലിസ്റ്റിന്‍റെ എല്ലാ നടപടിക്രമങ്ങളിലൂടെയും കടന്നുപോകേണ്ടതുണ്ട്, എല്‍ഐസിയുടെ ലിസ്റ്റിംഗിന് നിരവധി നിയമനിര്‍മാണ പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. ഇത് നിയമ മന്ത്രാലയവുമായി ആലോചിച്ച് നടപ്പാക്കും. എല്‍ഐസിയുടെ ലിസ്റ്റിംഗ് അടുത്ത സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ ഉണ്ടാകും" ധനകാര്യ സെക്രട്ടറി പറ‌ഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios