സെൻസെക്സ് 350 പോയിന്റ് നേട്ടത്തിൽ, 15,800 മാർക്കിന് മുകളിലേക്ക് കയറി നിഫ്റ്റി
ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.3 ശതമാനവും 0.6 ശതമാനവും ഉയർന്നു.
മുംബൈ: ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ ആദ്യ മണിക്കൂറിലെ വ്യാപാര നേട്ടങ്ങളിൽ നിന്ന് പിന്നോക്കം പോകാതെ മുന്നേറ്റം തുടരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞുള്ള ഇടപാടുകളിൽ അര ശതമാനത്തിലധികം വ്യാപാരം നേട്ടത്തിലാണ് വിപണി.
ബിഎസ്ഇ സെൻസെക്സ് 350 പോയിന്റ് അഥവാ 0.67 ശതമാനം ഉയർന്ന് 52,830 ൽ എത്തി. വിശാലമായ നിഫ്റ്റി 50 സൂചിക 15,800 മാർക്കിന് മുകളിലാണ്. ലാർസൻ & ടൊബ്രോ, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ് എന്നിവരാണ് സെൻസെക്സിലെ നേട്ടത്തിൽ മുന്നിൽ.
എല്ലാ നിഫ്റ്റി മേഖലാ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി റിയൽറ്റി സൂചിക നേതൃത്വം നൽകുന്ന മുന്നേറ്റത്തിൽ സൂചിക ഒരു ശതമാനം ഉയർന്നു.
വിശാലമായ വിപണികളിൽ എസ് ആന്റ് പി ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.3 ശതമാനവും 0.6 ശതമാനവും ഉയർന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona