നേട്ടത്തില്‍ തുടങ്ങി നഷ്ടത്തിലേക്ക് ഇടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി
നിഫ്റ്റി 10 പോയിന്‍റ് നഷ്ടത്തിൽ 11,594 ലാണ് വ്യാപാരം. ഏഷ്യന്‍ പെയ്ന്‍റ്സ്, ഭാരതി എയര്‍ടെല്‍, ഇന്ത്യ ബുള്‍സ് എച്ച്എസ്ജി തുടങ്ങിയ ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്.
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നേട്ടത്തിലായിരുന്ന ഓഹരി വിപണി ഇപ്പോൾ നഷ്ടത്തിലാണ്. സെൻസെക്സ് 14 പോയിന്‍റ് നഷ്ടത്തിൽ 38,686 ലാണ് നിലവിൽ വ്യാപാരം മുന്നേറുന്നത്.
നിഫ്റ്റി 10 പോയിന്‍റ് നഷ്ടത്തിൽ 11,594 ലാണ് വ്യാപാരം. ഏഷ്യന്‍ പെയ്ന്‍റ്സ്, ഭാരതി എയര്‍ടെല്‍, ഇന്ത്യ ബുള്‍സ് എച്ച്എസ്ജി തുടങ്ങിയ ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്. വിപ്രോ, എച്ച്സിഎല്‍ ടെക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് താരതമ്യേന നല്ല പ്രകടനം നടത്തുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 69 രൂപ 53 പൈസ എന്ന നിരക്കിലാണ്.