വോട്ടെണ്ണലിന് തലേന്ന് കരുത്ത് കാട്ടി ഇന്ത്യന്‍ ഓഹരി വിപണി, സെന്‍സെക്സ് പുതിയ ഉയരത്തിലേക്ക്: നിഫ്റ്റി 11,750 ന് മുകളില്‍
തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി എക്സിറ്റ് പോളുകള്‍ നല്‍കിയ സൂചനകളും ഏഷ്യന്‍ വിപണികളില്‍ ഇന്ന് പ്രകടമായ മുന്നേറ്റവുമാണ് വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറുകളില്‍ ഉണര്‍വ് പ്രകടമാകാന്‍ കാരണം.
മുംബൈ: ബുധനാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ മികച്ച രീതിയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 226.97 പോയിന്‍റ് ഉയര്‍ന്ന് 39,196.77 ലേക്ക് എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും നേട്ടം പ്രകടമാണ്. നിഫ്റ്റി 51.55 പോയിന്‍റ് ഉയര്‍ന്ന് 11,760.65 ലെത്തി.
തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി എക്സിറ്റ് പോളുകള്‍ നല്‍കിയ സൂചനകളും ഏഷ്യന്‍ വിപണികളില്‍ ഇന്ന് പ്രകടമായ മുന്നേറ്റവുമാണ് വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറുകളില്‍ ഉണര്‍വ് പ്രകടമാകാന്‍ കാരണം. നിഫ്റ്റിയില്‍ ഭാരത് പെട്രോളിയം, സണ്‍ ഫാര്‍മ, യുപിഎല്‍, ഐസിഐസിഐ ബാങ്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. 1.34 ശതമാനം മുതല്‍ 2.50 ശതമാനം വരെ ഈ ഓഹരികള്‍ ഉയര്‍ന്നു.
സെന്‍സെക്സിലെ നേട്ടത്തിന് പിന്തുണ നല്‍കിയത് എച്ച്ഡിഎഫ്സി, റിലയന്‍സ്,. ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ്.