ഇത് വന്‍ കുതിപ്പ്, മോദിയുടെ രണ്ടാമൂഴത്തില്‍ ആവേശ വ്യാപാരത്തിലേക്ക് ഉയര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി
ഇതോടെ സര്‍ക്കാര്‍ ഇപ്പോള്‍ തുടരുന്ന സാമ്പത്തിക നയങ്ങള്‍ മാറ്റമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്ന ഉറപ്പും. ബിജെപിക്ക് വേണമെങ്കില്‍ ഒറ്റയ്ക്ക് ഭരിക്കാനുളള ഭൂരിപക്ഷം ലഭിച്ചതിലൂടെ സ്ഥിരതയുളള സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന നിക്ഷേപകരുടെയും വിപണിയുടെയും പ്രതീക്ഷയുമാണ് ഈ കുതിപ്പിന് കാരണമെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
മുംബൈ: തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ പുറത്ത് വന്നതിന്‍റെ പിറ്റേന്നും വന്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ ഓഹരി വിപണി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സിലും ദേശീയ ഓഹരി സൂചകയായ നിഫ്റ്റിയിലും ഇന്ന് വ്യാപാര ഘട്ടത്തിലുടനീളം വന്‍ നേട്ടം ദൃശ്യമായി. 2014 ല്‍ ലഭിച്ച 282 നെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് രണ്ടാം വട്ടവും മോദി സര്‍ക്കാര്‍ അധികാരത്തിലേക്ക് തിരികെയെത്തുന്നത്. ഇക്കുറി നേട്ടം 300 സീറ്റിന് മുകളിലാണ്.
ഇതോടെ സര്‍ക്കാര്‍ ഇപ്പോള്‍ തുടരുന്ന സാമ്പത്തിക നയങ്ങള്‍ മാറ്റമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്ന ഉറപ്പും. ബിജെപിക്ക് വേണമെങ്കില്‍ ഒറ്റയ്ക്ക് ഭരിക്കാനുളള ഭൂരിപക്ഷം ലഭിച്ചതിലൂടെ സ്ഥിരതയുളള സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന നിക്ഷേപകരുടെയും വിപണിയുടെയും പ്രതീക്ഷയുമാണ് ഈ കുതിപ്പിന് കാരണമെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
വ്യാപാരത്തിന്‍റെ അവസാന മണിക്കൂറില്‍ സെന്‍സെക്സ് 623 പോയിന്‍റ് ഉയര്‍ന്ന് 39,435 ല്‍ വ്യാപാരം അവസാനിച്ചു. 1.61 ശതമാനമാണ് നേട്ടം. നിഫ്റ്റി 50 യില്‍ 187 പോയിന്‍റ് ഉയര്‍ന്ന് 11,844 ല്‍ വ്യാപാരം അവസാനിച്ചു. 1.6 ശതമാനമാണ് നേട്ടം. സെന്‍സെക്സില്‍ ഐസിഐസിഐ ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടോബ്രോ, സ്റ്റേറ്റ് ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഇവമാത്രം 350 പോയിന്‍റിന്‍റെ വന്‍ കുതിപ്പാണ് ഓഹരി വിപണിക്ക് സമ്മാനിച്ചത്.
നിഫ്റ്റിയില്‍ ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മെറ്റല്‍, സ്വാകാര്യ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. രണ്ട് മുതല്‍ നാല് ശതമാനം വരെ നേട്ടമാണ് ഈ ഓഹരികള്‍ കരസ്ഥമാക്കിയത്.