വെള്ളിയാഴ്ച വ്യാപാരം: ഇന്ത്യൻ ഓഹരി വിപണിയില്‍ നേട്ടം
ഒട്ടുമിക്ക ഓഹരികളും നേട്ടത്തിലാണ്. സിപ്ല, അദാനി പോര്‍ട്ട്സ് എന്നിവയാണ് ടോപ്പ് ഗെയ്നേഴ്സ്. ഭാരതി എയര്‍ടെല്‍, ഇന്ത്യ ബുള്‍സ് എച്ച്എസ്ജി, ഹിന്താല്‍കോ എന്നിവയാണ് ടോപ്പ് ലൂസേഴ്സ്.
മുംബൈ: ഇന്ത്യൻ ഓഹരി വിപണി നേരിയ നേട്ടത്തിൽ. സെൻസെക്സ് 28 പോയിന്‍റാണ് ഉയർന്നത്. 38,635 ലാണ് നിലവിൽ വ്യാപാരം. നിഫ്റ്റിയിൽ നേട്ടം വളരെ കുറവാണ്. നാല് പോയിന്‍റാണ് ഉയർന്ന് 11,601ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒട്ടുമിക്ക ഓഹരികളും നേട്ടത്തിലാണ്. സിപ്ല, അദാനി പോര്‍ട്ട്സ് എന്നിവയാണ് ടോപ്പ് ഗെയ്നേഴ്സ്. ഭാരതി എയര്‍ടെല്‍, ഇന്ത്യ ബുള്‍സ് എച്ച്എസ്ജി, ഹിന്താല്‍കോ എന്നിവയാണ് ടോപ്പ് ലൂസേഴ്സ്. 452 ഓഹരികളിൽ നേട്ടം പ്രകടമാണ്.
303 ഓഹരികൾ നഷ്ടത്തിലാണ്. 31 ഓഹരികളിൽ മാറ്റമില്ല. രൂപയുടെ നില നേരിയ രീതിയിൽ മെച്ചപ്പെട്ടു. ഡോളറിനെതിരെ 69 രൂപ 28 പൈസ ഇന്നത്തെ മൂല്യം.