നഷ്ടത്തിന്‍റെ ദിനങ്ങള്‍ അവസാനിച്ചു, രണ്ട് ദിവസമായി സെന്‍സെക്സില്‍ ഉണര്‍വ്
യെസ് ബാങ്കിന്റെ ഓഹരി നാല് ശതമാനം ഇടിഞ്ഞു. രൂപ നില മെച്ചപ്പെടുത്തുന്ന കാഴ്ചയും കാണുന്നുണ്ട്. വിനിമയനിരക്കിൽ ഡോളറിനെതിരെ 70.34 എന്ന നിരക്കിലാണ് ഇന്ന് ഇന്ത്യൻ രൂപ. ഇന്നലെ ഇത് 70.44 എന്ന നിരക്കിലായിരുന്നു.
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവിന്റെ ദിവസമാണ്. ഒന്‍പത് ദിവസത്തെ നഷ്ടത്തിന് ശേഷം ഇന്നലെയും ഇന്നും ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിലാണ്. സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 116 പോയിന്റ് വരെ നേട്ടത്തിലാണ് ഇന്ന് തുടങ്ങിയത്.
ഊർജം, എഫ്എംസിജി, ഓട്ടോ, ബാങ്ക്, ഐടി തുടങ്ങിയ എല്ലാ വിഭാഗങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എച്ച്സിഎല്‍ ടെക്, ടാറ്റാ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വേദാന്ത, റിലയന്‍സ് എന്നീ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയവയാണ്. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ,ബജാജ് ഓട്ടോ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.