രൂപയുടെ മൂല്യം താഴ്ന്ന നിലയിൽ, ഓഹരി വിപണി തിരിച്ചുകയറുന്നു
ഫെഡറൽ റിസർവ് ഇടപെടലിനെ തുടർന്ന് അമേരിക്കൻ വിപണിയിലും നേരിയ നേട്ടം പ്രകടമായിരുന്നു.
മുംബൈ ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം നേട്ടത്തിൽ. സെൻസെക്സ് 680 പോയിന്റ് ഉയർന്ന് 29,003 ലാണ് വ്യാപാരം പുരോഗിക്കുന്നത്. നിഫ്റ്റിയും 219 പോയിന്റ് കൂടി 8482 ലാണ് വ്യാപാരം. രാജ്യത്ത് കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജികമാകുന്നുവെന്ന സൂചനകളാണ് വിപണിയിൽ പ്രതിഫലിച്ചത്. ധനമന്ത്രിയുടെ കീഴിലായി കോവിഡ്19 റെസ്പോൺസ് ടാസ്ക് ഫോഴ്സ് കേന്ദ്രസർക്കാർ രൂപീകരിച്ചതും, പ്രതിരോധനടപടികൾ പ്രധാനമന്ത്രി നേരിട്ടെത്തി വിശദീകരിച്ചതുമാണ് വിപണിയെ പിന്തുണച്ചത്.
ഫെഡറൽ റിസർവ് ഇടപെടലിനെ തുടർന്ന് അമേരിക്കൻ വിപണിയിലും നേരിയ നേട്ടം പ്രകടമായിരുന്നു. ഇതും ഇന്ത്യൻ വിപണിക്ക് ഗുണം ചെയ്തു. ഇന്നലെ വലിയ നഷ്ടത്തിലാണ് ഇന്ത്യൻ വിപണിയിൽ വ്യാപാരം അവസാനിച്ചത്. ഇന്ത്യൻ രൂപയുടെ മൂല്യം ഇപ്പോഴും ഡോളറിനെതിരെ 74.99 എന്ന താഴ്ന്ന നിലയിലാണ്.