കടന്നുപോയത് മേയ്ക്ക് ശേഷമുളള ഏറ്റവും മികച്ച ആഴ്ച, ശുഭപ്രതീക്ഷയില്‍ നിക്ഷേപകര്‍
എച്ച്ഡിഎഫ്സി ബാങ്കാണ് മികച്ച പ്രകടനം നടത്തി കമ്പനികള്‍ക്കിടയില്‍ താരമായത്.
മുംബൈ: മേയ് മാസത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും മികച്ച ആഴ്ചയാണ് കടന്നുപോയത്. യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലുണ്ടാക്കിയ ബ്രെക്സിറ്റ് കരാറാണ് സെന്‍സെക്സില്‍ ഉണര്‍വിന് കാരണം. ഇത് നിക്ഷേപകരില്‍ ശുഭപ്രതീക്ഷയുണ്ടാക്കി.
ഇതോടെ മുംബൈ ഓഹരി വിപണിയില്‍ സെന്‍സെക്സ് സൂചികയിലുണ്ടായത് 2.6 ശതമാനത്തിന്‍റെ കുതിച്ചുചാട്ടമാണ്. എന്നാല്‍, മേഖലാടിസ്ഥാനത്തില്‍ ബിഎസ്ഇയുടെ 19 ഉപസൂചികകളില്‍ 16 എണ്ണവും താഴേക്ക് പോയി. എച്ച്ഡിഎഫ്സി ബാങ്കാണ് മികച്ച പ്രകടനം നടത്തി കമ്പനികള്‍ക്കിടയില്‍ താരമായത്. ഊര്‍ജ വിഭാഗത്തിലെ കമ്പനികളാണ് അധിക നഷ്ടം നേരിട്ടത്.
വരും ആഴ്ചകളില്‍ ബ്രെക്സിറ്റിന്‍റെ കൂടുതല്‍ ഗുണപരമായ പ്രതിഫലനങ്ങള്‍ വിപണിയിലുണ്ടാകുമെന്നാണ് പ്രതീക്ഷ.