ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി: ബാങ്കിംഗ്, മെറ്റല്‍ ഓഹരികള്‍ നഷ്ടത്തില്‍
ഏഷ്യന്‍ വിപണികളിലും ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജാപ്പനീസ് വിപണിയില്‍ മൂന്ന് ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വെളളിയാഴ്ച മൂന്ന് പ്രമുഖ യുഎസ് ഓഹരി സൂചികയിലും ജനുവരി മൂന്നിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന് ഏകദിന ഇടിവാണ് ദൃശ്യമായത്.
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 381 പോയിന്‍റ് ഇടിഞ്ഞ് 37,783 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 114 പോയിന്‍റ് ഇടിഞ്ഞ് 11,352.20 ലാണിപ്പോള്‍. ഇന്ത്യന്‍ ഓഹരി വിപണി കടുത്ത വില്‍പ്പന സമ്മര്‍ദം നേരിടുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധികളാണ് വിപണിയിലെ ഇടിവിന് പ്രാധാന കാരണം.
ഏഷ്യന്‍ വിപണികളിലും ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജാപ്പനീസ് വിപണിയില്‍ മൂന്ന് ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വെളളിയാഴ്ച മൂന്ന് പ്രമുഖ യുഎസ് ഓഹരി സൂചികയിലും ജനുവരി മൂന്നിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന് ഏകദിന ഇടിവാണ് ദൃശ്യമായത്.
ബാങ്കിങ്, മെറ്റല്‍ ഓഹരികളിലാണ് വന്‍ നഷ്ടം സംഭവിച്ചത്. ബാങ്കിങ് സൂചികകള്‍ ഒരു ശതമാനത്തിനടുത്ത് ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ മെറ്റല്‍ ഓഹരികള്‍ 1.5 ശതമാനമാണ് ഇടിഞ്ഞത്. യെസ് ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, വേദാന്ത, ഹിന്താല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.