വീണ്ടും നഷ്ടത്തിലേക്ക് വഴുതി വീണ് ഇന്ത്യന്‍ ഓഹരി വിപണി

ഊർജം, ഐടി മേഖലകൾ മാത്രമാണ് ഇന്ന് നേട്ടം കൈവരിച്ചത്. ബാങ്കിംഗ്, ഓട്ടോ, മെറ്റൽ, ഫാർമ, ഇൻഫ്ര, എഫ്എംസിജി മേഖലകളിൽ ഇന്ന് നഷ്ടം പ്രകടമാണ്. 

indian stock market closing 25 Sep. 2019

മുംബൈ: ഇന്ത്യൻ ഓഹരിവിപണി ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 503 പോയിന്റ് നഷ്ടത്തിൽ 38,593 പോയിന്റിലും നിഫ്റ്റി 148 പോയിന്റ് നഷ്ടത്തിൽ 11,440 ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 761 ഓഹരികൾ നേട്ടത്തിലും 1733 ഓഹരികൾ നഷ്ടത്തിലും 124 ഓഹരികൾ മാറ്റമില്ലാതെയും തുടരുകയാണ്.

ഊർജം, ഐടി മേഖലകൾ മാത്രമാണ് ഇന്ന് നേട്ടം കൈവരിച്ചത്. ബാങ്കിംഗ്, ഓട്ടോ, മെറ്റൽ, ഫാർമ, ഇൻഫ്ര, എഫ്എംസിജി മേഖലകളിൽ ഇന്ന് നഷ്ടം പ്രകടമാണ്. മിഡ് ക്യാപ് സ്മോൾ ക്യാപ് സൂചികകൾക്ക് 1.5 ശതമാനം നഷ്ടം നേരിട്ടു. അമേരിക്ക- ചൈന വ്യാപാരയുദ്ധം ആഗോള വിപണിയെ ഇന്നും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കോർപ്പറേറ്റ് ടാക്സ് കുറയ്ക്കുമെന്ന പ്രഖ്യാപനം വന്നതിന് ശേഷം ബാങ്കിംഗ്, ഓട്ടോ മേഖലകളിൽ വിൽപ്പന സമ്മർദ്ദവും പ്രകടമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios