ഓഹരിവിപണി നഷ്ടത്തില്‍

യെസ് ബാങ്ക്, ഇന്ത്യാ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, ഇന്‍ഡസ്‍ലന്‍സ് ബാങ്ക്, ഹീറോ മോട്ടോ കോര്‍പ്പ്, മാരുതി സുസുക്കി, ബജാജ് ഫിന്‍സെര്‍വ് എന്നിവയുടെയെല്ലാം ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്

indian stock market closes today

മുംബൈ: രാജ്യത്തെ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 35 പോയിന്റ് നഷ്ടത്തില്‍ 39031ലും നിഫ്റ്റി 6.50 പോയിന്‍റ് താഴ്ന്ന് 11748ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 300 പോയിന്‍റ് നഷ്ടത്തില്‍ എത്തിയിരുന്നു. നിഫ്റ്റിയാകട്ടെ 71 പോയിന്‍റും താഴ്ന്നിരുന്നു. 

യെസ് ബാങ്ക്, ഇന്ത്യാ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, ഇന്‍ഡസ്‍ലന്‍സ് ബാങ്ക്, ഹീറോ മോട്ടോ കോര്‍പ്പ്, മാരുതി സുസുക്കി, ബജാജ് ഫിന്‍സെര്‍വ് എന്നിവയുടെയെല്ലാം ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

അതേസമയം ജെ എസ് ബ്ല്യു സ്റ്റീല്‍, സീ എന്റര്‍ടൈന്‍മെന്റ്, ഇന്ത്യന്‍ ഓയില്‍, എച്ച്‌സിഎല്‍ ടെക്, ഐഒസി, ബി.പി.സി.എല്‍ എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios