ഫ്ലാറ്റ് ട്രേഡിങില്‍ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി
540 ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ 719 ഓഹരികൾ നഷ്ടം നേരിട്ടു. 47 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്. ഐടി ഓഹരികളിൽ വിൽപ്പന സമ്മർദ്ദം പ്രകടമാണ്.
മുംബൈ: ഈ ആഴ്ചയിൽ മൂന്ന് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് ശേഷം ഫ്ലാറ്റ് ട്രേഡിംഗോടെയാണ് ഇന്ന് ഇന്ത്യൻ ഓഹരിവിപണിയിൽ വ്യാപാരം തുടങ്ങിയത്. 11300 ന് താഴെയാണ് നിഫ്റ്റി ഓഹരി സൂചിക. നിഫ്റ്റി 50 ഉം സെൻസെക്സ് 100 പോയിന്റും ഇടിഞ്ഞു.
540 ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ 719 ഓഹരികൾ നഷ്ടം നേരിട്ടു. 47 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്. ഐടി ഓഹരികളിൽ വിൽപ്പന സമ്മർദ്ദം പ്രകടമാണ്. ഏഷ്യൻ വിപണിയിലെ നേട്ടം പ്രതിഫലിപ്പിക്കാൻ ഇന്ത്യൻ വിപണിക്ക് ആയില്ല.
എച്ച്ഡിഎഫ്സി, യെസ് ബാങ്ക്, പവർ ഗ്രിഡ് കോർപ്പറേഷൻ, എച്ച്‍യുഎല്‍, എച്ച്സിഎല്‍ ടെക് എന്നീ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചു. ബിപിസിഎല്‍, ഐഷർ മോട്ടോഴ്സ്, ജെഎസ് ഡബ്യു സ്റ്റീൽ, വേദാന്ത, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.