വ്യാപാര നേട്ടത്തോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി
റിലയൻസ് ക്യാപ്പിറ്റലിന്റെ ഓഹരിമൂല്യം 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 10.90 രൂപയിലെത്തി.
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 87 പോയിന്റും നിഫ്റ്റി 25 പോയിന്റും നേട്ടത്തിലാണ് ഇന്ന് തുടങ്ങിയത്. 393 ഓഹരികൾ നേട്ടത്തിലും 198 ഓഹരികൾ നഷ്ടത്തിലും 31 ഓഹരികൾ മാറ്റമില്ലാതെയും തുടരുകയാണ്.ഐടി, മെറ്റൽ,ഓട്ടോ, എഫ്എംസിജി, ഇൻഫ്ര ഓഹരികൾ ഇന്ന് നേട്ടത്തിലാണ്.
റിലയൻസ് ക്യാപ്പിറ്റലിന്റെ ഓഹരിമൂല്യം 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 10.90 രൂപയിലെത്തി. ഇന്ത്യൻ രൂപ നില മെച്ചപ്പെടുത്തി. വിനിമയ നിരക്കിൽ ഡോളറിനെതിരെ 70.89 എന്ന നിലയിലാണ് ഇന്ന് ഇന്ത്യൻ രൂപ ഓപ്പൺ ചെയ്തത്.
ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയാണ് ടോപ്പ് ഗെയ്നേഴ്സ്. യെസ് ബാങ്ക്, ഹീറോ മോട്ടോകോര്‍പ്പ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.