ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍: സെന്‍സെക്സ് 100 പോയിന്‍റ് ഉയര്‍ന്നു, നിഫ്റ്റി 11,747 ല്‍
ഐടി, എഫ്എംസിജി ഒഴികെയുള്ള ഓഹരികൾ നേട്ടത്തിലാണ്. ടാറ്റാ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ഭാരതി എന്‍ഫ്രാടെല്‍ എന്നിവയാണ് ടോപ്പ് ഗെയ്നേഴ്സ്.
മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ്. സെൻസെക്സ് 108 പോയിന്‍റ് ഉയര്‍ന്ന് നിലവിൽ 39,009 ലാണ് വ്യാപാരം മുന്നേറുന്നത്. നിഫ്റ്റി 22 പോയിന്‍റ് മാത്രമാണ് കൂടിയത്. നിലവിൽ 11,751 ലാണ് വ്യാപാരം.
ഐടി, എഫ്എംസിജി ഒഴികെയുള്ള ഓഹരികൾ നേട്ടത്തിലാണ്. ടാറ്റാ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ഭാരതി എന്‍ഫ്രാടെല്‍ എന്നിവയാണ് ടോപ്പ് ഗെയ്നേഴ്സ്. ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ എന്നിവയാണ് ടോപ്പ് ലൂസേഴ്സ്. രൂപയുടെ മൂല്യം ഡോളറിനെതിരെ 69 രൂപ 23 പൈസ.