ആഗോള വിപണിയുടെ ചുവടുപിടിച്ച് മികച്ച നേട്ടത്തോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി
ടാറ്റ മോട്ടോഴ്സ്, പവർ ഗ്രിഡ് കോർപ്പറേഷൻ, എന്‍ടിപിസി, ഇൻഫോസിസ്, ബജാജ് ഫിനാൻസ് എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. സൺ ഫാർമ, യെസ് ബാങ്ക്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിലേക്ക് മാറി.
മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ സൂചികകൾ മികച്ച നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 57 ഉം നിഫ്റ്റി 15 ഉം പോയിന്റ് നേട്ടത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.
389 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 232 ഓഹരികൾക്ക് നഷ്ടം നേരിട്ടു. 40 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്. മെറ്റൽ, ഐടി, ഓട്ടോ, പി.എസ്.യു. ബാങ്കിങ് ഓഹരികളിലെ ഓഹരികളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്.
ടാറ്റ മോട്ടോഴ്സ്, പവർ ഗ്രിഡ് കോർപ്പറേഷൻ, എന്‍ടിപിസി, ഇൻഫോസിസ്, ബജാജ് ഫിനാൻസ് എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. സൺ ഫാർമ, യെസ് ബാങ്ക്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിലേക്ക് മാറി. ഇന്ത്യൻ രൂപ നില മെച്ചപ്പെടുത്തി. ഇന്നലെ ക്ലോസ് ചെയ്തതിനേക്കാൾ ഏഴ് പൈസ നില മെച്ചപ്പെടുത്തി. വിനിമയ നിരക്കിൽ ഡോളറിനെതിരെ 70.27 എന്ന നിരക്കിലാണ് ഇന്ന് ഇന്ത്യൻ രൂപ.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.