കരുത്തുകാട്ടിയ ഏക ഏഷ്യൻ കറൻസിയായി രൂപ: ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു; സഹായകരമായി ഐപിഒകൾ

ഐപിഒകളുടെ വലിയ നിരയും അതിനോടുളള ശക്തമായ വിദേശ താൽപ്പര്യവുമാണ് കറൻസിക്ക് അനുകൂലമായത്. 

Indian rupee only highly performing currency from Asia

മുംബൈ: റിസ്‌ക് ആസ്തികളുടെ മുന്നേറ്റത്തിടിയില്‍ ഈ മാസം ശക്തിപ്പെട്ട ഒരേയൊരു ഏഷ്യന്‍ കറന്‍സിയായി ഇന്ത്യന്‍ രൂപ. വിദേശ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ടുളള ഓഫറുകളുടെ നീണ്ട നിരയും ഇന്ത്യന്‍ രൂപയുടെ മുന്നേറ്റത്തെ സഹായിച്ചു. 

മാര്‍ച്ച് മാസം ഇതുവരെ ഇന്ത്യന്‍ രൂപ 1.3 ശതമാനം മുന്നേറി. ആഭ്യന്തര സ്റ്റോക്കുകളില്‍ 2.4 ബില്യണ്‍ ഡോളറിന്റെ വിദേശ വാങ്ങലുകള്‍ നടന്നതും രൂപയ്ക്ക് ഗുണമായി. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ രാജ്യത്തേക്ക് എത്തിയ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടുന്നു. എംകെയ് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ കണക്കുകള്‍ പ്രകാരം  ഒമ്പത് ഷെയര്‍ സെയില്‍ ഓഫറുകളിലായി 59 ബില്യണ്‍ രൂപയുടെ വന്‍ വിദേശ നിക്ഷേപ വരവ് രാജ്യത്തേക്ക് ഉണ്ടായി. 

സാമ്പത്തിക വീണ്ടെടുക്കൽ, അപൂർവമായി സംഭവിക്കുന്ന കറന്റ് അക്കൗണ്ട് മിച്ചം, 600 ബില്യൺ ഡോളറിനടുത്തുള്ള വിദേശനാണ്യ കരുതൽ ശേഖരം എന്നിവ ആഗോള റിസ്ക് ആസ്തികളെ സ്വാധീനിക്കുന്ന യുഎസ് ട്രഷറിയുടെ നയ തീരുമാനം മൂലമുളള ആഘാതത്തിൽ നിന്ന് ഒഴിവായി ഇന്ത്യയെ ശക്തമായ സ്ഥാനത്ത് എത്തിച്ചു.

ഐപിഒകളുടെ വലിയ നിരയും അതിനോടുളള ശക്തമായ വിദേശ താൽപ്പര്യവുമാണ് കറൻസിക്ക് അനുകൂലമായത്. മെയ്, ജൂൺ മാസങ്ങളിൽ കാലാനുസൃതമായി ദുർബലമായ കാലഘട്ടത്തിലേക്ക് നീങ്ങുമ്പോൾ രൂപ സമ്മർദ്ദത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ അവസാനത്തോടെ കറൻസി ഡോളറിന് 74 ആയി ദുർബലമാകുമെന്ന് വിപണി നിരീക്ഷകർ പ്രവചിക്കുന്നു, വ്യാഴാഴ്ച 72.5275 എന്ന നിലയിലായിരുന്നു ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം. 
 

Latest Videos
Follow Us:
Download App:
  • android
  • ios