ഇന്ത്യ രൂപ വീണ്ടും ദുർബലമായി; നിക്ഷേപം ഡോളറിലേക്കും സ്വർണത്തിലേക്കും മാറുന്നു
ആഭ്യന്തര ഓഹരി വിപണി സൂചികയായ സെൻസെക്സ് ഇന്ന് 700 പോയിൻറ് ഇടിഞ്ഞു.
മുംബൈ: ആഭ്യന്തര ഇക്വിറ്റി മാർക്കറ്റുകളിൽ വിൽപ്പന സമ്മർദ്ദം വർധിച്ചതിനെ തുടർന്ന് ഇന്ത്യൻ രൂപ ഇന്ന് യുഎസ് ഡോളറിനെതിരെ വൻ തകർച്ച നേരിട്ടു. യുഎസ് ഡോളറിന് 76.05 എന്ന നിലയിൽ ദുർബലമായ ഓപ്പണിന് ശേഷം രൂപ 76.19 എന്ന നിലയിലേക്ക് ഇന്ത്യ രൂപയുടെ മൂല്യം ഇടിഞ്ഞു. ചൊവ്വാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 75.60 ആയിരുന്നു.
ബാങ്കുകളുടെ വാർഷിക ക്ലോസിംഗിനായി ഏപ്രിൽ ഒന്നിനും ഏപ്രിൽ രണ്ടിന് രാമ നവാമിയായതിനാലും ഇന്ത്യയിലെ ഫോറെക്സ് വിപണികൾക്ക് അവധിയായിരുന്നു.
ആഭ്യന്തര ഓഹരി വിപണി സൂചികയായ സെൻസെക്സ് ഇന്ന് 700 പോയിൻറ് ഇടിഞ്ഞു. വിദേശ നിക്ഷേപകരുടെ സമ്മർദ്ദം മൂലം മാർച്ചിൽ ഇന്ത്യൻ വിപണിയിൽ നിന്ന് റെക്കോർഡ് നിരക്കിലാണ് നിക്ഷേപം പുറത്തേക്ക് പോയത്.
അപകടസാധ്യത കൂടുതലുളള അസറ്റ് ക്ലാസുകളിൽ നിന്ന് നിക്ഷേപകർ ഡോളർ, സ്വർണം തുടങ്ങിയ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണെന്ന് കൊട്ടക് സെക്യൂരിറ്റീസിലെ അനലിസ്റ്റ് ശ്രീകാന്ത് ചൗഹാൻ പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റിനോട് പറഞ്ഞു. എംസിഎക്‌സിലെ സ്വർണ്ണ ഫ്യൂച്ചറുകൾ ഇന്ന് 1.5 ശതമാനം ഉയർന്ന് 10 ഗ്രാമിന് 44,000 ഡോളറിലെത്തി.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക