ഡോളറിനെതിരെ ഇടിഞ്ഞ് രൂപ: ആ​ഗോള എണ്ണവില ഉയരുന്നു; വിപണി ​ദുർബലം

ഈ വർഷം യു‌എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഏഴ് ശതമാനത്തിലധികം ഇടിഞ്ഞു.
Indian rupee fall against US dollar, Forex analysis report on 13 April 2020
ആഭ്യന്തര ഓഹരി വിപണിയിൽ ഇടിവുണ്ടായതിനെ തുടർന്ന് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് വീണ്ടും ദുർബലമായി. 76.28 ൽ വ്യാപാരം ആരംഭിച്ച ശേഷം രൂപയുടെ മൂല്യം 76.43 ലേക്ക് താഴ്ന്നു. കഴിഞ്ഞ വ്യാപാര ദിവസം 76.29 എന്ന നിലയിലായിരുന്നു രൂപ ക്ലോസ് ചെയ്തത്. 

രൂപയുടെ ഏറ്റവും മോശം വിനിമയ നിരക്കായ 76.55 ലേക്ക് വരെ ഇടിഞ്ഞതിന് ശേഷമായിരുന്നു ഈ നേരിയ മുന്നേറ്റം. ദു:വെള്ളി പ്രമാണിച്ച് ഏപ്രിൽ 10 ന് ഫോറെക്സ് മാർക്കറ്റിന് അവധിയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക കാഴ്ചപ്പാടിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനാൽ വിപണികൾ ദുർബലമായി തുടരുകയാണെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഇന്ത്യയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 9,000 ന് മുകളിലാണ്. മരണസംഖ്യ 300 കവിഞ്ഞു.

ഏഷ്യൻ വിപണികളിൽ ഭൂരിഭാഗവും ഇന്ന് കനത്ത വ്യാപാര സമ്മർദ്ദത്തിലാണ്. സെൻസെക്സ് 400 പോയിൻറ് ഇടിഞ്ഞു. അതേസമയം, ആഗോള പെട്രോളിയം ഉൽപാദനം പത്തിലൊന്നായി കുറയ്ക്കുന്നതിനുള്ള ചരിത്രപരമായ കരാർ ലോകത്തിലെ മുൻനിര എണ്ണ ഉൽപാദകർ നടപ്പാക്കിയതിനെ തുടർന്ന് ആഗോള എണ്ണ വില ഇന്ന് ഉയർന്നു. നിരക്ക് നാല് ശതമാനത്തിലധികം ഉയർന്ന് ബാരലിന് 33 ഡോളറായി.

"കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ജനുവരി മുതൽ ധനവിപണികൾ വളരെയധികം അസ്ഥിരമായി. പരിഭ്രാന്തി വിറ്റഴിക്കലുകൾ വികസിത, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിലെ ഇക്വിറ്റി മാർക്കറ്റുകളിൽ ഒരുപോലെ പ്രതിസന്ധിക്ക് കാരണമായി," മാർച്ച് 24 മുതൽ 27 വരെ നടന്ന റിസർവ് ബാങ്കിന്റെ ധനനയ സമിതി യോ​ഗം വിലയിരുത്തി.

ഈ വർഷം യു‌എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഏഴ് ശതമാനത്തിലധികം ഇടിഞ്ഞു.

കൊറോണ വൈറസ് പകർച്ചവ്യാധിയ്ക്ക് എതിരെ പോരാടാനുള്ള രാജ്യത്തിന്റെ നയപരിപാടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വെർച്വൽ മീറ്റിംഗിൽ വിശദീകരിച്ചു. മിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി ചില വ്യവസായങ്ങൾക്ക് ഇളവുകൾ നൽകിക്കൊണ്ട് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ലോക്ക് ഡൗൺ നീട്ടിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ മാസാവസാനം വരെ നീട്ടാൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുത്തുകഴിഞ്ഞു. 

കഴിഞ്ഞ ദിവസം കേരളം 15 വർഷ കാലാവധിയുളള കടപത്രം ഒൻപത് ശതമാനത്തിന് വിറ്റ ശേഷം ഫോറെക്സ്, ബോണ്ട് വ്യാപാരികൾ ഇന്നത്തെ സംസ്ഥാന വികസന വായ്പ ലേലം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഐ‌എഫ്‌എ ഗ്ലോബൽ സ്ഥാപകനും സിഇഒയുമായ അഭിഷേക് ഗോയങ്ക പറഞ്ഞു.

യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞയാഴ്ച സമ്പദ്‌വ്യവസ്ഥയ്ക്ക് 2.3 ട്രില്യൺ ഡോളർ വായ്പ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോർപ്പറേറ്റ് ബോണ്ട് വാങ്ങൽ പ്രോഗ്രാമിൽ ഫെഡറൽ റിസർവ് ഊഹക്കച്ചവട ഗ്രേഡ് / ജങ്ക് ബോണ്ടുകൾ ചേർത്തതിന് ശേഷം രണ്ട് ദശകത്തിനിടെ യുഎസ് ജങ്ക് ബോണ്ടുകൾ ഏറ്റവും മികച്ച മുന്നേറ്റം പ്രകടിപ്പിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
Latest Videos
Follow Us:
Download App:
  • android
  • ios