Stock market : ഓഹരി വിപണിയിൽ ഇന്നും തിരിച്ചടി; വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ

ടാറ്റാ സ്റ്റീൽ, ഒഎൻജിസി, പവർഗ്രിഡ് കോർപറേഷൻ, ജെഎസ്ഡബ്ള്യു സ്റ്റീൽ, ടൈറ്റൻ കമ്പനി തുടങ്ങിയവരാണ് ഇന്ന് ഓഹരി വിപണിയിൽ നേട്ടം ഉണ്ടാക്കിയത്. 

Indian indices opened on negative note Sensex nifty

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ (Stock market) ഇന്ന് നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ സമ്മിശ്രമായ പ്രതികരണമാണ് ഇന്ത്യൻ വിപണിയിലും തിരിച്ചടിക്ക് കാരണം.  രാവിലെ 9.15ന് സെൻസെക്സ് 91.91 പോയിന്റ് ഇടിഞ്ഞു. 0.16 ശതമാനമാണ് ഇടിവ്. 58552.91 പോയിന്റിലാണ് സെൻസെക്സ് ഇന്ന് വ്യാപാരം ആരംഭിച്ചത്.  അതേസമയം ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 25.5 പോയിന്റ് ഇടിവ് നേരിട്ടു. 0.15 ശതമാനമാണ് ഇടിവ്. 17490.80 പോയിന്റിലാണ് നിഫ്റ്റി ഇന്നത്തെ വ്യാപാരം ആരംഭിച്ചത്.

 ടാറ്റാ സ്റ്റീൽ, ഒഎൻജിസി, പവർഗ്രിഡ് കോർപറേഷൻ, ജെഎസ്ഡബ്ള്യു സ്റ്റീൽ, ടൈറ്റൻ കമ്പനി തുടങ്ങിയവരാണ് ഇന്ന് ഓഹരി വിപണിയിൽ നേട്ടം ഉണ്ടാക്കിയത്. അതേസമയം കൊടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എൽ ആൻഡ് ടി തുടങ്ങിയ പ്രമുഖ കമ്പനികൾ നഷ്ടം നേരിട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios