ഒരു ലക്ഷം രൂപ 2.24 കോടിയായത് ഒരൊറ്റ വർഷം കൊണ്ട്, നിക്ഷേപിച്ചവർ ഭാഗ്യവാന്മാർ

ഇന്ന് അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയാണ് കമ്പനി 998.45 രൂപയിലെത്തിയത്. കഴിഞ്ഞ അഞ്ച് ട്രേഡ് സെഷനുകളിൽ ആരും തന്നെ കമ്പനിയുടെ ഓഹരി വാങ്ങിയില്ല

from 4.45rs to 998 Gopal polyplast shares gave investors 22300 return

കൊവിഡ് മഹാമാരി (Covid pandemic) കാലത്തും വമ്പൻ വളർച്ച നേടിയതാണ് പല ഓഹരികളും. ഈ കാലത്തിനിടെ കൈയ്യിലുണ്ടായിരുന്ന പണം നിക്ഷേപിച്ച് (Investment) ബുദ്ധിപരമായി ഓഹരികൾ വാങ്ങിയ പലരും ഇന്ന് കോടീശ്വരന്മാരാണെന്ന് പറയേണ്ടതില്ലല്ലോ. അങ്ങിനെ വമ്പൻ നേട്ടം സമ്മാനിച്ച ഓഹരികളിലൊന്നാണ് ഗോപാൽ പോളിപ്ലാസ്റ്റ് (Gopal Polyplast). ഒരു വർഷം മുൻപ് ഓഹരിക്ക് വില 4.45 രൂപയായിരുന്നത് ഇന്ന് 998.45 രൂപയാണ്. ഒരു വർഷം കൊണ്ട് 22300 ശതമാനം റിട്ടേണാണ് നിക്ഷേപകർക്ക് (return on investment) കിട്ടിയത്.

ഇന്ന് അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയാണ് കമ്പനി 998.45 രൂപയിലെത്തിയത്. കഴിഞ്ഞ അഞ്ച് ട്രേഡ് സെഷനുകളിൽ ആരും തന്നെ കമ്പനിയുടെ ഓഹരി വാങ്ങിയിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ 1225 രൂപയിൽ നിന്ന് ഓഹരി വില താഴേക്ക് വന്നതും തിരിച്ചടിയായി. എന്നാൽ ഒരു മാസത്തിനിടെ 535.10 രൂപയിൽ നിന്നാണ് ഓഹരി 998.45 ശതമാനത്തിലെത്തിയതെന്ന് പ്രാധാന്യം അർഹിക്കുന്ന കാര്യം. ഈ കാലയളവിൽ 86 ശതമാനം വളർച്ചയാണ് ഓഹരിയിലുണ്ടായത്.

ആറ് മാസം മുൻപ് 14.75 രൂപയായിരുന്നു ഓഹരിയുടെ വില. ഒരു വർഷം മുൻപ് ഇതേ ദിവസം ക്ലോസിങ് സമയത്ത് 8.26 രൂപയായിരുന്നു വില. ഒരു വർഷം മുൻപ് 4.45 രൂപയിൽ നിന്നാണ് 998.45 രൂപയിലെത്തിയതെന്നത് ഓഹരിയിൽ നിക്ഷേപിച്ചവർക്ക് നൽകിയ നേട്ടം ചെറുതല്ല.

ഗോപാൽ പോളിപ്ലാസ്റ്റിൽ 8.26 രൂപ എന്ന കണക്കിൽ ഒരു വർഷം മുൻപ് ഒരു ലക്ഷം രൂപ കൊടുത്ത് ഓഹരി വാങ്ങിയവർ ഇന്ന് 1.21 കോടിയുടെ ആസ്തിക്ക് ഉടമകളാണ്. ഒരു മാസം മുൻപ് ഒരു ലക്ഷം നിക്ഷേപിച്ചവർ ഇന്ന് 1.86 ലക്ഷം രൂപയ്ക്കും ആറ് മാസം മുൻപ് ഒരു ലക്ഷം നിക്ഷേപിച്ചവർ ഇന്ന് 67.67 ലക്ഷം രൂപയ്ക്കും ഉടമകളാണ്. ഒരു വർഷം മുൻപ് 4.45 രൂപയ്ക്ക് വാങ്ങിയവർ ഇന്ന് 2.24 കോടി രൂപയുടെ ആസ്തിക്ക് അർഹരാണ്.

Latest Videos
Follow Us:
Download App:
  • android
  • ios