കൊറോണയുടെ ആക്രമണത്തിന് ഇരയായി ഇന്ത്യന്‍ വിപണി, പിന്‍വലിക്കപ്പെട്ടത് കോടികളുടെ നിക്ഷേപം

ഇതോടെ അവലോകന കാലയളവിലെ മൊത്ത പിന്‍വലിക്കല്‍ 37,975.90 കോടി രൂപയിലേക്ക് എത്തി

fpi withdrawal data march 2020 from Indian capital market

മുംബൈ: കൊറോണ വൈറസ് ബാധമൂലമുളള ആഗോള മാന്ദ്യത്തിന്റെ ആശങ്കകൾക്കിടയിലാണ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐകൾ) മാർച്ചിൽ ഇതുവരെ 37,976 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചു.

വിദേശ നിക്ഷേപകർ ഇക്വിറ്റികളിൽ നിന്ന് 24,776.36 കോടി രൂപയും ഡെബ്റ്റ് വിഭാഗത്തിൽ നിന്ന് 13,199.54 കോടി രൂപയും മാർച്ച് 2 മുതല്‍13 വരെയുളള കാലയളവിൽ പിൻ‌വലിച്ചതായി ഡെപ്പോസിറ്ററികളുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇതോടെ അവലോകന കാലയളവിലെ മൊത്ത പിന്‍വലിക്കല്‍ 37,975.90 കോടി രൂപയിലേക്ക് എത്തി. 

ഇതിനുമുമ്പ്, 2019 സെപ്റ്റംബർ മുതൽ തുടർച്ചയായി ആറ് മാസത്തേക്ക് വിദേശ നിക്ഷേപകർ അറ്റ വാങ്ങലുകാരായിരുന്നു. 

കൊറോണ വൈറസ് ഇപ്പോൾ ഒരു മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്, ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഈ മാന്ദ്യം സാഹചര്യം ലോകമെമ്പാടും നിക്ഷേപകരെ അപടത്തിലാക്കുന്ന ഒരു ചക്രം സൃഷ്ടിച്ചിരിക്കുന്നു, ” മോർണിംഗ്സ്റ്റാർ ഇൻവെസ്റ്റ്മെൻറ് അഡ്വൈസർ ഇന്ത്യയുടെ സീനിയർ അനലിസ്റ്റ് മാനേജർ (റിസർച്ച്) ഹിമാൻഷു ശ്രീവാസ്തവ പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റോന്‍ഡേര്‍ഡിനോട് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios