ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് നിക്ഷേപം പിൻവലിച്ച് എഫ്പിഐകൾ: ഉയർന്ന വിറ്റുവരവിന് സാധ്യതയുളളതായി വിദ​ഗ്ധർ

ജൂണിൽ ആഭ്യന്തര വിപണിയിൽ എഫ്‌പിഐകൾ 24,053 കോടി രൂപ നിക്ഷേപിച്ചിരുന്നു. വിപണികളിലെ കുതിച്ചുചാട്ടം അവർക്ക് ലാഭ ബുക്കിംഗ് അവസരങ്ങൾ നൽകുന്നുണ്ടെന്ന് മോർണിംഗ്സ്റ്റാർ ഇന്ത്യ അസോസിയേറ്റ് ഡയറക്ടർ മാനേജർ ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു. 

fpi remained net sellers in July 2020

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ജൂലൈയിൽ ഇന്ത്യൻ വിപണികളിൽ അറ്റവിൽപ്പനക്കാരായി തുടർന്നു. ഇക്വിറ്റികളിൽ നിന്നും ഡെറ്റ് സെക്യൂരിറ്റികളിൽ നിന്നും 9,015 കോടി രൂപയാണ് എഫ്പിഐകൾ പിൻ‌വലിച്ചത്. കൊവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളാണ് വിപണിയിൽ നിന്ന് പിൻവാങ്ങാൻ എഫ്പിഐകളെ പ്രേരിപ്പിച്ച ഘടകം. 

ജൂലൈ ഒന്ന് മുതൽ 17 വരെയുളള കാലയളവിൽ എഫ്പി‌ഐകൾ ഓഹരിയിൽ നിന്ന് 6,058 കോടി രൂപയും ഡെറ്റ് വിഭാഗത്തിൽ നിന്ന് 2,957 കോടി രൂപയും പിൻ‌വലിച്ചു. അവലോകന കാലയളവിൽ ഇന്ത്യൻ വിപണികളിൽ നിന്നും മൊത്തം പുറത്തേക്ക് പോയത് 9,015 കോടി രൂപയാണ്.

ജൂണിൽ ആഭ്യന്തര വിപണിയിൽ എഫ്‌പിഐകൾ 24,053 കോടി രൂപ നിക്ഷേപിച്ചിരുന്നു. വിപണികളിലെ കുതിച്ചുചാട്ടം അവർക്ക് ലാഭ ബുക്കിംഗ് അവസരങ്ങൾ നൽകുന്നുണ്ടെന്ന് മോർണിംഗ്സ്റ്റാർ ഇന്ത്യ അസോസിയേറ്റ് ഡയറക്ടർ മാനേജർ ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു. ഇതിനുപുറമെ, വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ തടയുന്നതിനായി പല സംസ്ഥാനങ്ങളും പുതിയ ലോക്ക്ഡൗൺ നടപടികൾ നടപ്പാക്കുന്നുണ്ട്. ഇതുമൂലം ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലെ വളർച്ച വീണ്ടെടുക്കൽ നീണ്ടുപോകാൻ ഇടയാക്കിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഭക്ഷിണ കൊറിയ മാത്രം

“ദക്ഷിണ കൊറിയ ഒഴികെയുള്ള മിക്ക വളർന്നുവരുന്ന വിപണികളും ഈ ആഴ്ച എഫ്പിഐയുടെ ഒഴുക്കിന് സാക്ഷ്യം വഹിച്ചു,” കൊട്ടക് സെക്യൂരിറ്റീസിലെ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവി റുസ്മിക് ഓസ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു. 

"വരുമാന സീസൺ മുന്നേറുന്നതിനനുസരിച്ച് ഇന്ത്യൻ വിപണികളിൽ കൂടുതൽ ചാഞ്ചാട്ടത്തിനും ഉയർന്ന വിറ്റുവരവിനും നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. ഇത് ഉയർന്ന മൂല്യനിർണ്ണയത്തോടൊപ്പം എഫ്പിഐകൾ ലാഭം ബുക്ക് ചെയ്യുന്നതിന് ഇടയാക്കും. രൂപയുടെ സമീപകാല വിലമതിപ്പ് എഫ്പിഐകൾക്ക് അനുകൂലമായി പ്രവർത്തിക്കും, ”ഓസ കൂട്ടിച്ചേർത്തു.

"ആഗോളതലത്തിൽ ഈ രംഗം വികസിച്ചുകൊണ്ടിരിക്കുകയാണ്, വിദേശ നിക്ഷേപത്തിന്റെ ദിശ നിർണ്ണയിക്കുന്ന ഒന്നിലധികം ഘടകങ്ങളുണ്ട്. ആഭ്യന്തര രംഗത്ത്, വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകളുമായും സാമ്പത്തിക വളർച്ച വീണ്ടെടുക്കുന്നതുമായും ബന്ധപ്പെട്ട വെല്ലുവിളികൾ അവശേഷിക്കുന്നു," ശ്രീവാസ്തവ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios