വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ സജീവമായി: ഓ​ഗസ്റ്റ് ആദ്യ വാരം നിക്ഷേപ വരവിൽ വൻ വർധന

കോർപ്പറേറ്റ് അടിസ്ഥാനകാര്യങ്ങൾ ഈ പാദത്തിൽ മെച്ചപ്പെടുകയും നിരവധി ബ്ലൂചിപ്പ് കമ്പനികൾ എഫ്പിഐ നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യുന്നു.

fpi investment report august first week 2020


മുംബൈ: വൻകിട ഇന്ത്യൻ കമ്പനികൾ പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തന ഫലം പുറത്തുവിട്ടതോടെ ഓഗസ്റ്റ് ആദ്യ വാരത്തിൽ 8,327 കോടി നിക്ഷേപം നടത്തി വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ സജീവമായി.

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) 7,842 കോടി രൂപ ഇക്വിറ്റി വിഭാ​ഗത്തിലും 485 കോടി രൂപ ഡെബ്റ്റ് വിഭാഗത്തിൽ ഓഗസ്റ്റ് മൂന്ന് മുതൽ ആറ് വരെ നിക്ഷേപിച്ചുവെന്ന് ഡിപോസിറ്ററി കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ട് മാസമായി എഫ്പിഐകൾ ഇന്ത്യൻ മൂലധന വിപണിയിൽ സജീവമാണ്. ജൂലൈയിൽ 3,301 കോടി രൂപയും ജൂണിൽ 24,053 കോടി രൂപയും നിക്ഷേപിച്ചു.

ലോക്ക്ഡൗണുകൾക്കിടയിലും ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികൾ പ്രതീക്ഷിച്ചതിലും മികച്ച ഫലങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും എഫ്പിഐകളുടെ നിക്ഷേപ മുൻഗണനകൾ അതിനനുസരിച്ച് വികസിച്ചിട്ടുണ്ടെന്നും ഗ്രോവിലെ സഹസ്ഥാപകനും സിഒഒയുമായ ഹർഷ് ജെയ്ൻ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു. "ചെറുകിട, മിഡ് ക്യാപ് സ്റ്റോക്കുകൾക്ക് പ്രീതി നഷ്ടപ്പെടുമ്പോൾ ബ്ലൂചിപ്പ് സ്റ്റോക്കുകളുടെ ജനപ്രീതി വർദ്ധിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

കോർപ്പറേറ്റ് അടിസ്ഥാനകാര്യങ്ങൾ ഈ പാദത്തിൽ മെച്ചപ്പെടുകയും നിരവധി ബ്ലൂചിപ്പ് കമ്പനികൾ എഫ്പിഐ നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യുന്നു.

"പാശ്ചാത്യ സമ്പദ് വ്യവസ്ഥയിൽ പണം അച്ചടിക്കുന്നതിലൂടെ തുടർച്ചയായി പണലഭ്യത വർദ്ധിക്കുന്നത് ലോകമെമ്പാടുമുള്ള എല്ലാ ഇക്വിറ്റി മാർക്കറ്റുകളുടെയും ഉയർച്ചയെ സഹായിക്കുന്നു," ജെയിൻ പറഞ്ഞു.

“ആഭ്യന്തരവും ആഗോളവുമായ ഘടകങ്ങളുടെ മിശ്രിതമാണ് ഈ വലിയ നിക്ഷേപ വരവിന് കാരണമായത്," മോർണിംഗ്സ്റ്റാർ ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടർ മാനേജർ റിസർച്ച് ഹിമാൻഷു ശ്രീവാസ്തവ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു


 

Latest Videos
Follow Us:
Download App:
  • android
  • ios