പ്രതിസന്ധികൾക്കിടയിലും മികച്ച നിക്ഷേപ മേഖലയായി ഇന്ത്യ: വിദേശ നിക്ഷേപ വരവിൽ വർധന, എഫ്പിഐ കണക്കുകൾ ഇങ്ങനെ

സെപ്റ്റംബറിലെ ആദ്യ മൂന്ന് ട്രേഡിംഗ് സെഷനുകളിൽ, ഇന്ത്യൻ വിപണികളിലേക്ക് (ഇക്വിറ്റിയും ഡെറ്റും) 7,768.32 കോടി രൂപ എഫ്പിഐകൾ നിക്ഷേപിച്ചിട്ടുണ്ട്. 

fpi investment analysis for Aug. 2021

മുംബൈ: വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഓഗസ്റ്റിൽ ഇന്ത്യൻ മൂലധന വിപണികളിൽ 16,459 കോടി രൂപയുടെ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഡെറ്റ് വിഭാഗത്തിലേക്കാണ് എത്തിയിരിക്കുന്നത്.

ഇക്വിറ്റികളിൽ അവർ 2,082.94 കോടി രൂപ നിക്ഷേപിച്ചപ്പോൾ ഡെറ്റ് വിഭാഗത്തിൽ ഓഗസ്റ്റ് രണ്ട് മുതൽ 31 വരെ 14,376.2 കോടി രൂപയുടെ നിക്ഷേപ വരവ് രേഖപ്പെടുത്തി.

ഈ കലണ്ടർ വർഷത്തിൽ ഇതുവരെ ഡെറ്റ് വിഭാഗത്തിലേക്കുളള നിക്ഷേപ വരവിൽ വർധനയുണ്ട്. യുഎസിലെയും ഇന്ത്യയിലെയും ബോണ്ട് വരുമാനം തമ്മിലുള്ള വ്യത്യാസം വർദ്ധിച്ചുവരുന്നതാണ് ഇതിന് കാരണം. ബോണ്ട് വിപണിയിൽ ഇന്ത്യ മികച്ച നിക്ഷേപ മേഖലയാണെന്നും ഉയർന്ന വരുമാനം ലഭിക്കുമെന്ന വിശ്വാസവുമാണ് നിക്ഷേപ വർധനവിന് കാരണമെന്നാണ് വിപണി വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.   

കൂടാതെ, സെപ്റ്റംബറിലെ ആദ്യ മൂന്ന് ട്രേഡിംഗ് സെഷനുകളിൽ, ഇന്ത്യൻ വിപണികളിലേക്ക് (ഇക്വിറ്റിയും ഡെറ്റും) 7,768.32 കോടി രൂപ എഫ്പിഐകൾ നിക്ഷേപിച്ചിട്ടുണ്ട്. 

കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകളിലെ മുന്നേറ്റം, ജൂലൈയിലെ ഭേദപ്പെട്ട ജിഎസ്ടി വരുമാനം, ഓഗസ്റ്റ് മാസത്തിലെ ചരക്ക് വ്യാപാരത്തിലെ വർധന എന്നിവ ഓഗസ്റ്റിലെ പി എം ഐ ദുർബലമായപ്പോഴും വിപണിയിൽ നിക്ഷേപ അനുകൂല വികാരത്തിന് കാരണമായതായി കൊട്ടക് സെക്യൂരിറ്റീസിലെ ഇക്വിറ്റി ടെക്നിക്കൽ റിസർച്ച് വിഭാ​ഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രികന്ത് ചൗഹാൻ പറഞ്ഞു.

എഫ്പിഐ പ്രവാഹത്തിന്റെ ഭാവിയിൽ, ഉയർന്ന വളർച്ചാ അവസരങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ ആഗോള നിക്ഷേപകർക്ക് ഇന്ത്യയെ അവഗണിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios