എഫ്എംസിജി ഓഹരികളിൽ ഇടിവ് ! സമ്മിശ്രമായി പ്രതികരിച്ച് വിപണി

കമ്പനിയുടെ 4.23 ശതമാനം ഓഹരി, ബ്ലോക്ക് ഇടപാടിൽ കൈ മാറിയതിനെത്തുടർന്ന് ആദ്യ ഇടപാടുകളിൽ ഹിന്ദുസ്ഥാൻ യൂണിലിവർ അഞ്ച് ശതമാനം ഇടിഞ്ഞു. 

fmcg shares face gravity

മുംബൈ: ഇന്ത്യൻ വിപണിയിൽ അര ശതമാനം ഇടിവാണ് വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമായും എഫ്എംസിജി ഓഹരികളാണ് ഇടിഞ്ഞത്.

ബി‌എസ്‌ഇ സെൻ‌സെക്സ് 220 പോയിൻറ് കുറഞ്ഞ് 31,470 ലെവലിൽ എത്തി, നിഫ്റ്റി 50 9,210 ലെവലിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. മാർച്ച് പാദത്തിൽ 2,629 രൂപ അറ്റാദായം രേഖപ്പെടുത്തിയ ശേഷം വ്യക്തിഗത ഓഹരികളിൽ 20 ശതമാനം വർധനയുണ്ടായി. എച്ച്സി‌എൽ ടെക്കിന്റെ നാലാം പാ​ദ ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷം മൂന്ന് ശതമാനം നേട്ടമുണ്ടായി.

കമ്പനിയുടെ 4.23 ശതമാനം ഓഹരി, ബ്ലോക്ക് ഇടപാടിൽ കൈ മാറിയതിനെത്തുടർന്ന് ആദ്യ ഇടപാടുകളിൽ ഹിന്ദുസ്ഥാൻ യൂണിലിവർ അഞ്ച് ശതമാനം ഇടിഞ്ഞു. എഫ്എംജിസി മേജറിൽ 26,000 കോടി രൂപയുടെ ഓഹരികൾ ഓഫ്‌ലോഡ് ചെയ്യാനാണ് യുകെ ആസ്ഥാനമായുള്ള ജിഎസ്‌കെയുടെ തീരുമാനം. 

നിഫ്റ്റി മേഖലാ പ്രവണതകൾ സമ്മിശ്രമായിരുന്നു. നിഫ്റ്റി എഫ്എം‌സി‌ജി സൂചിക 1.5 ശതമാനം ഇടിഞ്ഞു.

വിശാലമായ സൂചികകൾ‌ അവരുടെ പിയേഴ്സ് ബെഞ്ച്മാർക്കിനെക്കാൾ‌ മികച്ചതാണ്. ബി‌എസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ 0.2 ശതമാനം ഉയർന്നു. ആർ‌ബി‌എൽ ബാങ്ക് ഉൾപ്പെടെ ഒൻപത് കമ്പനികൾ മാർച്ച് പാദ വരുമാനം ഇന്ന് പ്രഖ്യാപിക്കും

Latest Videos
Follow Us:
Download App:
  • android
  • ios