Multibagger Stocks : ഒരു ലക്ഷത്തിന് 35 പൈസയുടെ ഓഹരി വാങ്ങി, ഇപ്പോൾ കൈയ്യിൽ 4.29 കോടി

2019 മാർച്ച് 28 ന് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ഫ്ലോമിക് ഗ്ലോബൽ ലോജിസ്റ്റിക്സ് കമ്പനിയുടെ ഓഹരി വില വെറും 35 പൈസയായിരുന്നു. അവിടെ നിന്ന് 42871 ശതമാനം റിട്ടേൺ നിക്ഷേപകർക്ക് സമ്മാനിച്ചുകൊണ്ട് ഓഹരി മൂല്യം കുതിച്ചുയർന്നു.

Flomic Global Logistics penny stock turn into huge profit in 2 years

രണ്ടര കൊല്ലം കൊണ്ട് നിക്ഷേപകർക്ക് കണ്ണഞ്ചിപ്പിക്കുന്ന നേട്ടം സമ്മാനിച്ച് ഒരു ഓഹരി. വെറും 35 പൈസയിൽ നിന്ന് 150 രൂപയായാണ് ഓഹരി വില വർധിച്ചത്. 2019 മാർച്ച് 28 ന് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ (Bombay Stock Exchange) ഫ്ലോമിക് ഗ്ലോബൽ ലോജിസ്റ്റിക്സ് ( Flomic Global Logistics ) കമ്പനിയുടെ ഓഹരി വില വെറും 35 പൈസയായിരുന്നു. അവിടെ നിന്ന് 42871 ശതമാനം റിട്ടേൺ നിക്ഷേപകർക്ക് സമ്മാനിച്ചുകൊണ്ട് ഓഹരി മൂല്യം കുതിച്ചുയർന്നു.

2019 മാർച്ച് 28 ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഒരാൾക്ക് ഇന്നും ആ ഓഹരികൾ കൈവശമുണ്ടെങ്കിൽ മൂല്യം 4.29 കോടിയായി മാറിക്കാണും. ഈ കാലയളവിൽ 57.71 ശതമാനം വളർന്നു. ഇന്ന് ബിഎസ്ഇയിൽ വളർച്ച നേടിയ ഒരു ഓഹരിയുമാണ് ഇത്. 150.40 രൂപയാണ് ഓഹരി മൂല്യം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 10.22 ശതമാനമാണ് ഓഹരിയുടെ മൂല്യത്തിലുണ്ടായ വർധന.

16.24 കോടി രൂപ മൂല്യം വരുന്ന 11000 ഓഹരികൾ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. വിപണി മൂലധനം 108.29 കോടിയായി ഉയർന്നു. ഈ വർഷം ആദ്യം മുതൽ ഈ ഓഹരിയിൽ 7773 ശതമാനം വളർച്ചയുണ്ടായി. ഒരു വർഷം കൊണ്ട് 12029 ശതമാനം ഉയർന്നു. എന്നാൽ ഒരാഴ്ചക്കിടെ മൂല്യം 5.47 ശതമാനം ഇടിയുകയാണ് ചെയ്തത്.

കമ്പനിയിൽ രണ്ട് പ്രമോട്ടർമാർക്ക് മാത്രം 27.39 ശതമാനം ഓഹരിയുണ്ട്. പബ്ലിക് ഷെയർഹോൾഡർമാരുടെ പക്കലാണ് 72.51 ശതമാനം ഓഹരിയുള്ളത്. 536 പബ്ലിക് ഷെയർഹോൾഡർമാരുടെ പക്കലുമായി ആകെ 52.20 ലക്ഷം ഓഹരികളാണുള്ളത്. 488 ഓഹരിയുടമകളുടെ പക്കൽ 2.03 ശതമാനം ഓഹരികൾ മാത്രമേയുള്ളൂ. 38 പേരുടെ പക്കലായാണ് അവശേഷിക്കുന്ന 49.54 ശതമാനം ഓഹരികളും.

എന്നാൽ കമ്പനിയുടെ ഓഹരി മൂല്യത്തിലെ വളർച്ച, പ്രവർത്തന രംഗത്ത് കാണാനില്ല. സെപ്തംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ കമ്പനിയുടെ ലാഭത്തിൽ 17.65 ശതമാനം ഇടിവുണ്ടായി. നികുതി കിഴിച്ചുള്ള ലാഭം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദവാർഷികത്തിലെ 85 ലക്ഷത്തിൽ നിന്ന് 70 ലക്ഷമായി ഇത്തവണ കുറഞ്ഞു. എന്നാൽ വിൽപന കുതിച്ചുയർന്നു. 100 ശതമാനമാണ് വളർച്ച. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40.08 കോടിയുടെ വിൽപ്പനയിൽ നിന്ന് 80.44 കോടിയുടെ വിൽപ്പനയാണ് ഇക്കഴിഞ്ഞ പാദവാർഷികത്തിൽ ഉണ്ടായത്.

ഒരു ലോജിസ്റ്റിക്സ് കമ്പനിയാണിത്. ഇവർ വെയർഹൗസിങ്, വിതരണം, ചരക്ക് നീക്കം, കസ്റ്റം ബ്രോക്കിങ്, കാർഗോ, തുടങ്ങി നിരവധി സേവനങ്ങൾ നൽകുന്ന കമ്പനിയാണ്. ലോകമാകെ ഇവർക്ക് ഉപഭോക്താക്കളും ഉണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios