'ഫ്ലാറ്റായി' വ്യാപാരം തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി
അടച്ചുപൂട്ടൽ വാർത്ത വന്നതോടെ ജെറ്റ് എയർവേസ് ഓഹരികൾ കൂപ്പുകുത്തി. ജെറ്റ് എയർവേസ്, ഇൻഫോസിസ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
മുംബൈ: അവധി ദിനത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഫ്ലാറ്റ് ട്രേഡിംഗോടെയായിരുന്നു തുടക്കം. പോസിറ്റീവ് തുടക്കമായിരുന്നു എങ്കിലും മണിക്കൂറുകൾ പിന്നിടുമ്പോള്‍ ഓഹരിവിപണിയിൽ ചാഞ്ചാട്ടം പ്രകടമാണ്. വിപ്രോ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
അടച്ചുപൂട്ടൽ വാർത്ത വന്നതോടെ ജെറ്റ് എയർവേസ് ഓഹരികൾ കൂപ്പുകുത്തി. ജെറ്റ് എയർവേസ്, ഇൻഫോസിസ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. മെറ്റൽ , ഐടി, ഇൻഫ്ര മേഖലകളിൽ വിൽപന സമ്മർദ്ദം പ്രകടമാണ്.