ഫിനോ പേമെന്റ്സ് ബാങ്ക് ഐപിഒ തുടങ്ങി; ആദ്യ ദിവസം 51 ശതമാനം സബ്സ്ക്രിപ്ഷൻ

റീടെയ്ൽ നിക്ഷേപകർക്ക് നീക്കിവെച്ച കരുതിവെച്ച ഷെയറുകളുടെ 1.43 മടങ്ങാണ് ഇന്ന് നടന്ന സബ്സ്ക്രിപ്ഷൻ. മറ്റ് കാറ്റഗറികളിൽ നിക്ഷേപകരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഉണ്ടായില്ല

Fino Payments Bank IPO subscribed 51 percent on Day 1

മുംബൈ: രാജ്യത്തെ പ്രമുഖ ഫിന്‍ടെക് (FinTech) കമ്പനിയായ ഫിനോ പേയ്മെന്റ്സ് ബാങ്കിന്റെ (Fino Payments Bank) ഐപിഒ (IPO) ഇന്ന് തുടങ്ങി. ആദ്യ ദിവസമായ ഇന്ന് 51 ശതമാനം സബ്സ്ക്രിപ്ഷൻ നടന്നു. 1.2 കോടി ഷെയറുകളാണ് (shares) കമ്പനി ഓഫർ ചെയ്തത്. 58.1 ലക്ഷം ബിഡുകളാണ് ഇന്ന് മാത്രം എത്തിയത്. 

റീടെയ്ൽ നിക്ഷേപകർക്ക് (retail investors) നീക്കിവെച്ച കരുതിവെച്ച ഷെയറുകളുടെ 1.43 മടങ്ങാണ് ഇന്ന് നടന്ന സബ്സ്ക്രിപ്ഷൻ. മറ്റ് കാറ്റഗറികളിൽ നിക്ഷേപകരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഉണ്ടായില്ല. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേർസ് കാറ്റഗറിയിൽ ഒറ്റ ബിഡ് പോലും ഉണ്ടായില്ല. നോൺ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ കാറ്റഗറിയിൽ ഒരു ശതമാനവും ജീവനക്കാർക്കുള്ളതിൽ അഞ്ച് ശതമാനവുമാണ് ഇന്ന് രേഖപ്പെടുത്തിയ സബ്സ്ക്രിപ്ഷൻ.

കേന്ദ്രതീരുമാനം ഇരുട്ടടിയായി, പിന്നാലെ പിൻവലിച്ചു; നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഐആർസിടിസി ഓഹരികൾ കരകയറുന്നു

ഐപിഒയ്ക്ക് തൊട്ടുമുൻപ് ഇന്നലെ ആങ്കർ നിക്ഷേപകരിൽ നിന്ന് 539 കോടി സമാഹരിച്ചിരുന്നു. 29 ആങ്കർ നിക്ഷേപകർക്കായി കമ്പനി 577 രൂപ നിരക്കിൽ 93.4 ലക്ഷം ഓഹരികൾ നൽകി 538.8 കോടിയാണ് സമാഹരിച്ചത്. നവംബർ രണ്ടിനാണ് ബിഡിങ് അവസാനിക്കുക. 560 നും 577 നും ഇടയിൽ വില വരുന്ന ഓഹരികൾ 25 ന്റെ ഗുണനങ്ങളായാണ് വാങ്ങേണ്ടത്.

ഇതിൽ തന്നെ 75 ശതമാനവും നീക്കിവെച്ചിരിക്കുന്നത് ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേർസ് കാറ്റഗറിക്കാണ്. 15 ശതമാനം നോൺ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേർസിനും 10 ശതമാനം റീടെയ്ൽ നിക്ഷേപകർക്കുമാണ്. നവംബര്‍ 12ന് സ്റ്റോക്  എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. ഭാരത് പെട്രോളിയം, ദി ബ്ലാക്ക്സ്റ്റോണ്‍ ഗ്രൂപ്പ്, ഇന്റല്‍, എല്‍ഐസി, ഐഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവര്‍ക്ക് നിക്ഷേപമുള്ള കമ്പനിയാണ് ഫിനോ പേയ്‌മെന്റ്‌സ്. പുതിയ ഓഹരികളില്‍ നിന്ന് ലഭിക്കുന്ന നിക്ഷേപം ടയര്‍ 1 മൂലധന ആവശ്യങ്ങള്‍ നിറവേറ്റാനാകും സ്ഥാപനം ഉപയോഗിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios