മികച്ച മാസമായി ജൂൺ, വിദേശ ഫണ്ട് പ്രവാഹത്തിൽ ഗണ്യമായ പുരോഗതി നേടി ഇന്ത്യൻ മൂലധന വിപണി
വിദേശ നിക്ഷേപ വരവിലെ ഈ വർധനവ് ജൂൺ മാസത്തിൽ ഇന്ത്യൻ വിപണികളെ എട്ട് ശതമാനം മുന്നേറാൻ സഹായിച്ചിട്ടുണ്ട്.
മുംബൈ: ജൂൺ ഒന്ന് മുതൽ ജൂൺ 26 വരെയുള്ള കാലയളവിൽ ഇന്ത്യയിലേക്കുള്ള വിദേശ ഫണ്ട് പ്രവാഹം ഗണ്യമായി മെച്ചപ്പെട്ടു. അഭൂതപൂർവമായ സാമ്പത്തിക, ധനപരമായ ഉത്തേജനവും സമ്പദ്‌വ്യവസ്ഥ ക്രമേണ വീണ്ടും തുറക്കുന്നതും ഇന്ത്യൻ മൂലധന വിപണിക്ക് ഗുണകരമായി.
ഇന്ത്യൻ സ്ഥാപനങ്ങളിലെ വിദേശ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ (എഫ്ഐഐ) നിക്ഷേപം ജൂണിൽ 2.87 ബില്യൺ ഡോളറാണ്, ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ 8.42 ഡോളർ വിറ്റുപോയതിനെത്തുടർന്ന് മെയ് മാസത്തിൽ 1.71 ബില്യൺ ഡോളറിന്റെ നിക്ഷേപത്തോടെ എഫ്ഐഐകൾ ക്രമേണ ഇന്ത്യൻ ഓഹരികളിലുളള തങ്ങളുടെ വിഹിതം വർധിപ്പിച്ച്.
വിദേശ നിക്ഷേപ വരവിലെ ഈ വർധനവ് ജൂൺ മാസത്തിൽ ഇന്ത്യൻ വിപണികളെ എട്ട് ശതമാനം മുന്നേറാൻ സഹായിച്ചിട്ടുണ്ട്. നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡിന് ലഭ്യമായ കണക്കുകൾ പ്രകാരം, എഫ്ഐഐകൾ ഏറ്റവും ഉയർന്ന വിഹിതമായ 1.57 ബില്യൺ ഡോളർ ധനകാര്യ സേവന വിഭാഗത്തിലേക്കാണ് എത്തിയത്.