മോദി തുടരുമെന്ന് എക്സിറ്റ് പോൾ; ഓഹരി വിപണിയിൽ വൻ മുന്നേറ്റം
വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറിൽ മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 900 പോയിന്‍റിലധികം ഉയർന്ന് 38860 ന് മുകളിലെത്തി.
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം. മോദി സർക്കാർ തുടരുമെന്ന തരത്തിലുളള എക്സിറ്റ് പോൾ ഫലങ്ങളാണ് വിപണിയിലെ ഉണർവിന് കാരണമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.
വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറിൽ മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 900 പോയിന്‍റിലധികം ഉയർന്ന് 38860 ന് മുകളിലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും 250 പോയിന്‍റിലധികം ഉയർന്നു. ഭരണസ്ഥിരതയുടെ സൂചനകളാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്. ബാങ്കിംഗ്, ഓട്ടോ, എനർജി, എഫ്എംസിജി വിഭാഗം ഓഹരികളിലാണ് മുന്നേറ്റം പ്രകടമാകുന്നത്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.