ഇസാഫ് ബാങ്ക് ഐപിഒയ്ക്ക്
നേരത്തെ ഐപിഒ ലക്ഷ്യമിട്ട് ബാങ്ക് കരടുരേഖ സമർപ്പിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധികളെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കുളള (ഐപിഒ) കരടുരേഖ വീണ്ടും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സമർപ്പിച്ചു. 998 കോടി രൂപയുടെ മൂലധന സമാഹരണമാണ് കമ്പനി ലക്ഷ്യമിടുന്നത്. 800 കോടി രൂപ പുതിയ ഓഹരികളിലൂടെയും ബാക്കി നിലവിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി വിറ്റഴിച്ചും സമാഹരിക്കാനാണ് പദ്ധതി.
നേരത്തെ ഐപിഒ ലക്ഷ്യമിട്ട് ബാങ്ക് കരടുരേഖ സമർപ്പിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധികളെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം ബാങ്കിന്റെ മൂലധന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. പിഎൻബി മെറ്റ് ലൈഫ് ഇന്ത്യ ഇൻഷുറൻസ് കമ്പനി, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് ലിമിറ്റഡ്, പിഐ വെഞ്ചേഴ്സ്, ജോൺ ചാക്കോള എന്നിവരാണ് നിലവിലെ ഓഹരി ഉടമകൾ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona